പ്രത്യേക പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് ഇന്ത്യക്കാരായ ദമ്പതികളെ വിമാനത്തില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടു; മോള്‍ ഇങ്ങനെയായത് തെറ്റാണോ എന്ന് സമൂഹമാധ്യമത്തിലൂടെ മാതാവിന്റെ ചോദ്യം

സിംഗപ്പൂര്‍: (www.kvartha.com 15.06.2018) പ്രത്യേക പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് ഇന്ത്യക്കാരായ ദമ്പതികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനിലാണ് ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസുകാരിയായ മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരില്‍നിന്നു വിമാനത്തില്‍ കയറിയ ദിവ്യ ജോര്‍ജിനെയും ഭര്‍ത്താവിനെയും ആണ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഏറെനേരത്തെ അധിക്ഷേപത്തിനുശേഷം ഇറക്കിവിട്ടത്. എന്നാല്‍ വിവരം പുറംലോകമറിഞ്ഞത് ദിവ്യ ജോര്‍ജ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ്.

അഞ്ചു വയസുണ്ടെങ്കിലും മകള്‍ക്ക് 8.5 കിലോ ഭാരമേയുള്ളൂ. വ്യാഴാഴ്ച 'രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമായിരുന്നു. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കാരണം ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം'- ദിവ്യയുടെ പോസ്റ്റില്‍ പറയുന്നു.

Airline Refuses To Fly Indian-Origin Couple With Special Needs Child, Singapore, News, Flight, Health, Passengers, Social Network, post, Holidays, World, Health & Fitness

സമൂഹമാധ്യമത്തില്‍നിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയില്‍ വച്ച് ഭര്‍ത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാല്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വര്‍ഷത്തിനിടെ മകളുമായി 67 ആകാശയാത്രകള്‍ നടത്തിയിട്ടുണ്ട്. ആദ്യം ചെറിയ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കാര്യം പറഞ്ഞാല്‍ അവരെല്ലാം മനസിലാക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നും ദിവ്യ സങ്കടത്തോടെ പറയുന്നു.

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. ഒന്‍പതു കിലോയില്‍ കുറവായതിനാല്‍ അവള്‍ക്കു പ്രത്യേകം ടിക്കറ്റ് എടുക്കാറില്ല. മടിയിലിരുത്തിയാണു മിക്കവാറും യാത്രചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ മോള്‍ക്കു ടിക്കറ്റ് എടുത്തിരുന്നു. വിമാനത്തിനുള്ളില്‍ കയറുമ്പോള്‍ ക്യാപ്റ്റന്‍ ഞങ്ങളുടെ അടുത്തുവന്നു കാര്യങ്ങള്‍ തിരക്കാറുണ്ട്. മോള്‍ക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സീറ്റുബെല്‍റ്റും അനുവദിക്കാറുണ്ട്. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

അവധിക്കാലത്തിന്റെ തുടക്കം ദുഃസ്വപ്നം ആകുന്നതു നേരിട്ടനുഭവപ്പെട്ടു. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെല്‍റ്റിന്റെ കാര്യം പറഞ്ഞിരുന്നു. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു അവര്‍ പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോള്‍ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ബേബി ബെല്‍റ്റ് അനുവദിക്കാന്‍ ശ്രമിക്കാമെന്നും വാക്കു തന്നു. എന്നാല്‍ വളരെ പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റന്‍ യാതൊരു ദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്‌നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങള്‍ കടന്നുപോയതെന്ന് ദിവ്യ പറയുന്നു.

മുഴുവന്‍ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. തൊട്ടുപിന്നാലെ ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായുള്ള അറിയിപ്പും വന്നു. തൊട്ടുപിന്നാലെ ഞങ്ങള്‍ക്കും ഇറങ്ങേണ്ടി വന്നു- എന്നും ദിവ്യ പറയുന്നു. ഇത്രയും പറഞ്ഞത് ചിലതു വ്യക്തമാക്കാനാണ്. പരിഹാസങ്ങള്‍ സഹിക്കാനാവാത്തതിനാലാണ്. സ്വന്തമായി സീറ്റുബെല്‍റ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാന ക്യാപ്റ്റന്‍ പറയുമ്പോള്‍ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ സ്‌കൂട്ട് എയര്‍ലൈനിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Airline Refuses To Fly Indian-Origin Couple With Special Needs Child, Singapore, News, Flight, Health, Passengers, Social Network, post, Holidays, World, Health & Fitness.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?