സെര്‍ബിയയ്‌ക്കെതിരായ ഗോള്‍ ആഘോഷം: സ്വീസ് താരങ്ങളായ ഷാക്കക്കും ഷാക്കിരക്കും ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്ക് ഫിഫ പിന്‍വലിച്ചു; പകരം പിഴ ഈടാക്കിയാല്‍ മതി
മോസ്‌കോ: (www.kvartha.com 26.06.2018) സെര്‍ബിയയ്‌ക്കെതിരായ ഗോള്‍ ആഘോഷം അതിരുകടന്നതിനെ തുടര്‍ന്ന് സ്വീസ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മത്സര വിലക്ക് ഫിഫ പിന്‍വലിച്ചു. പകരം പിഴ ഈടാക്കാനാണ് തീരുമാനം. സെര്‍ബിയയെ അധിക്ഷേപിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചായിരുന്നു താരങ്ങള്‍ ഗോള്‍ ആഘോഷിച്ചത്. ഇതേ തുടര്‍ന്ന് സ്വിസ് താരങ്ങളായ ഗ്രാനിറ്റ് ഷാക്കക്കും ഷെര്‍ദാന്‍ ഷാക്കിരക്കും രണ്ട് മത്സര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഫിഫ പിന്‍വലിച്ചത്.
പകരം താരങ്ങളില്‍ നിന്നും പിഴ ഈടാക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഷാക്കിരയും, ഷാക്കയും 7,500 യൂറോ വീതം പിഴയടക്കണമെന്നാണ് ഇപ്പോള്‍ ഫിഫ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗോളാഘോഷത്തില്‍ പങ്ക് ചേര്‍ന്ന സ്വിസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിഷ്റ്റീനറിനും ഫിഫ പിഴ വിധിച്ചിട്ടുണ്ട്. സ്വിസ് നായകന്‍ 3,500 യൂറോയാണ് പിഴ അടക്കേണ്ടത്.
അതേസമയം, സ്വിസ് താരങ്ങള്‍ക്കതിരെ മാത്രമല്ല സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം നടക്കുമ്പോള്‍ താരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതും, സ്വിസ് താരങ്ങള്‍ക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ നടത്തിയെന്നുമുള്ള വാര്‍ത്ത പുറത്തു വന്നതോടെയാണ് സെര്‍ബിയന്‍ ടീമിന് വിനയാകാന്‍ കാരണം.
ജൂണ്‍ 22ന് സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചതിന് ശേഷം കൊസോവയുടെ ചിഹ്നമായ ഇരട്ടപ്പരുന്തുകളെ ആംഗ്യം കാണിച്ചാണ് ഇരുവരും ആഘോഷിച്ചത്. ഇതേ തുടര്‍ന്ന് സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. സെര്‍ബിയയുടെ ഭാഗമായിരുന്ന കൊസോവയില്‍ നിന്ന് സ്വിറ്റ്സ്വര്‍ലന്‍ഡിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറിയവരാണ് ഷാക്കിരിയും ഷാക്കയും. മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് 2-1 ന് ജയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, Football, World Cup, Fifa, Mosco, Russia, Switzerland, Serbia, Swiss players avoid World Cup ban for 'double eagle' celebrations, FIFA fines 3 Swiss players for goal celebration gestures

Powered by Info News For You

Comments
Post a Comment