മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം

മുംബൈ: (www.kasargodvartha.com 28.06.2018) മുംബൈയില്‍ പാന്‍പരാഗ് കമ്പനി ഉടമകളായ സഹോദരന്മാരുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം. മുംബൈയിലെ ഘട്‌കോപര്‍ സര്‍വോദയ് നഗറില്‍ ജനസാന്ദ്രതയേറിയ, കെട്ടിട നിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. ജുഹുവില്‍ ഇറങ്ങാനിരുന്ന വി.ടി-യു.പി.ഇസഡ് കിങ് എയര്‍ സി 90 വിമാനമാണ് തകര്‍ന്നു വീണത്.

ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. മുംബൈ യു.വൈ ഏവിയേഷന്റെതാണ് വിമാനം. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെതായിരുന്ന വിമാനം ഒരു തവണ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പാന്‍പരാഗ് കമ്പനി ഉടമകളായ കോത്താരി സഹോദരന്‍മാര്‍ക്ക് 2014ല്‍ വിറ്റതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, news, Top-Headlines, National, Small Plane Crashes Into Mumbai Construction Site, 5 Dead
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?