ബാക്ക് പാക്കിന് ഇനി നിറം മാറിമറിയും ഒപ്പം യുഎസ്ബി പോര്‍ട്ടും
കൊച്ചി:(www.kvartha.com 02/06/2018) പ്രമുഖ ബാക്ക്പാക്ക് ബ്രാന്‍ഡായ ആര്‍ടിക് ഫോക്സ് ലോകത്താദ്യമായി നിറം മാറുന്ന ബാക്ക് പാക്കുകള്‍ വിപണിയിലിറക്കി. ഓന്തിനെ ഓര്‍മിപ്പിക്കുന്ന കമെയ്ല്‍ എന്ന പേരിലാണ് ചൂടിനനുസരിച്ച് നിറം മാറുന്ന ബാക്ക്പാക്കുകള്‍ എത്തിയിരിക്കുന്നത്. ചൂടിനനുസരിച്ച് മാറുന്ന ഫേബ്രിക് കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാലാണ് വെയിലത്തോ മറ്റേതെങ്കിലും ചൂടുള്ള സാഹചര്യത്തിലോ കമെയ്ല്‍ ബാക്ക്പാക്കുകള്‍ നിറം മാറുന്നത്. നിലവില്‍ നാല് നിറങ്ങളില്‍ കമെയ്ല്‍ ലഭ്യമാണ്.
മൊബൈല്‍ ഫോണുകളുടെ പവര്‍ബാങ്കുകള്‍ സൂക്ഷിക്കാനുള്ള സവിശേഷ അറയും കേബല്‍ പുറത്തായി ഒരു യുഎസ്ബി പോര്‍ട്ടും ഈ മോഡലിലുണ്ട്. എളുപ്പത്തിലും സുരക്ഷിതമായും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇതുപകരിക്കുമെന്ന് ആര്‍ടിക് ഫോക്സ് ബ്രാന്‍ഡ് നിര്‍മാതാക്കളായ ഔട്ട്ഷൈനി ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ തിരുനക്കര പറഞ്ഞു. വായുസഞ്ചാരം ഉറപ്പുവരുത്തിയിരിക്കുന്ന രൂപകല്‍പ്പനയായതുകൊണ്ട് സ്ഥിരഉപയോഗത്തിലും ഈ മോഡല്‍ സൗകര്യപ്രദമാണ്.
സ്പാന്‍ഡെക്സ് പാഡുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍ അനായാസത ഉറപ്പുവരുത്തുന്നു. മഴയെ ചെറുക്കുന്ന റെയിന്‍ കവറാണ് മറ്റൊരു സവിശേഷത. ഒരു വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമാണ് കമെയ്ലെന്നും ശ്രീധര്‍ തിരുനക്കര പറഞ്ഞു.
കേരളത്തിലെ വിവിധ പട്ടണങ്ങളിലുള്‍പ്പെടെ രാജ്യമെമ്പാടുമുള്ള മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്ന കമെയ്ല്‍ www.arcticfox.com എന്ന വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Technology, Business,Backpack colour change and USB porter

Powered by Info News For You

Comments
Post a Comment