പെര്‍മിഷനല്ല എന്ത് തേങ്ങയായലും വെക്കേണ്ടെന്ന് എ ബി വി പി; എസ് എഫ് ഐയുടെ പരിപാടി തീരുമാനിക്കുന്നത് നിങ്ങളല്ലെന്ന് വനിത നേതാവ്; പരിസ്ഥിതി ദിനത്തില്‍ തൈ വെക്കാന്‍ എത്തിയപോള്‍ തടഞ്ഞവരെ വെല്ലുവിളിച്ച് എസ് എഫ് ഐ വനിത നേതാവ്, വീഡിയോ വൈറല്‍
തൃശൂര്‍:(www.kvartha.com 06/06/2018) തൃശൂര്‍ കുന്നംകുളം വിവേകാനന്ദ കോളജില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപിക്കാരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. എബിവിപിക്കു ശക്തമായ മുന്‍തൂക്കമുള്ള കോളജില്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകളുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടയുന്ന എബിവിപിക്കാരോടു എസ്എഫ്‌ഐയുടെ പ്രവര്‍ത്തക സരിത ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
എസ് എഫ് ഐയെ നിങ്ങള്‍ക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതു വിഡിയോയില്‍ വ്യക്തമാണ്. പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ആക്രോശിക്കുന്നുണ്ട്. തൈവയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈനട്ടിട്ടേ പോകൂ എന്നും പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട് എന്നും സരിത പറയുന്നുണ്ട്.
പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും പറയുന്ന എ ബി വി പി പ്രവര്‍ത്തകരോട് എസ്എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല തീരുമാനിക്കുന്നത് എന്നാണ് സരിത മറുപടി നല്‍കുന്നത്. ഒടുവില്‍ തൈനട്ട ശേഷമാണ് അവര്‍ മടങ്ങിയത്. എന്നാല്‍ ഇത് വീഡിയോയില്‍ ഇല്ല. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ചെയ്യുന്നുണ്ട്. വീഡിയോ എ ബി വി പിക്കെതിരെയുള്ള ശക്തമായ പ്രചണായുധമാക്കിയിരിക്കുകയാണ് എസ് എഫ് ഐ. ഇതോടെ സരിത സംഘടനയിലും ശ്രദ്ധാകേന്ദ്രമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrishure, Kerala, Social Network, ABVP, SFI, Students,Clash between SFI and ABVP

Powered by Info News For You

Comments
Post a Comment