ചെങ്കല്‍പേട്ടയില്‍ കണ്ട കത്തിക്കരിഞ്ഞ മൃതദേഹം ജസ്‌നയുടേതല്ല; പിന്നെ ആരുടേത്?
കോട്ടയം: (www.kvartha.com 02.06.2018) തമിഴ്‌നാട്ടിലെ കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ജഡം രണ്ടുമാസം മുമ്പ് പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ജസ്‌നയുടെ സഹോദരന്‍ ജെയ്‌സാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേരള പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, മൃതദേഹം ഡി.എന്‍.എ ടെസ്റ്റ് നടത്തി വ്യക്തത വരുത്തുമെന്ന് തിരുവല്ല ഡിവൈ.എസ്.പി. ജയകുമാര്‍ പറഞ്ഞു. തിരുവല്ല എസ്.ഐ വിനോദ്, വെച്ചൂച്ചിറ എസ്.ഐ. അഷറഫ്, പെരിനാട് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ബിജു മാത്യു, ലിജു എന്നിവരാണ് ചെങ്കല്‍പേട്ടില്‍ എത്തിയത്.
ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലില്‍ ക്ലിപ് ഇട്ടിട്ടുണ്ട്. ജസ്‌നയുടെ പല്ലിനും ക്ലിപ്പുണ്ട്. അതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, ജസ്‌ന മൂക്കുത്തി ധരിച്ചിരുന്നില്ല. കത്തിക്കരിഞ്ഞ ജഡത്തില്‍ മൂക്കുത്തിയുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ സൂട്ട്‌കേസിലെ വസ്ത്രങ്ങള്‍ ജസ്‌നയുടേതാണോയെന്ന് പരിശോധിച്ചെങ്കിലും ജയ്‌സ് തിരിച്ചറിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹത്തിന് ജസ്‌നയുടേതിനെക്കാള്‍ പ്രായം തോന്നിക്കും. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
വ്യാഴാഴ്ച രാത്രിയിലാണ് കത്തിക്കരിഞ്ഞ ജഡം തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്. ചാക്കില്‍ കൊണ്ടുവന്ന എന്തോ രണ്ടുപേര്‍ ചേര്‍ന്ന് കത്തിക്കുന്നതുകണ്ട് നൈറ്റ് പട്രോളിംഗ് സംഘം പരിശോധിക്കാനായി ജീപ്പ് നിറുത്തിയപ്പോള്‍ ഇവര്‍ ഓടിപോവുകയായിരുന്നു. സംശയം തോന്നിയ പോലീസ് വെള്ളം ഒഴിച്ച് തീ അണച്ചു. അപ്പോഴാണ് ഒരു സ്ത്രീയുടെ ജഡമാണെന്ന് മനസിലായത്. ഇതിനോടകം മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. പെട്രോളോ മറ്റോ ഒഴിച്ചശേഷമാണ് തീകൊളുത്തിയതെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. ഇതുസംബന്ധിച്ച് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫ് പോലീസില്‍ പരാതി നല്കുകയായിരുന്നു. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് പിതാവ് പോലീസിനോട് സൂചിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് ജസ്‌ന. പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ പോവുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍നിന്നും ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയാണ് പോയത്.
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നല്കുന്നവര്‍ക്ക് ഡി.ജി.പി അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ചുമതല ഐ.ജി.മനോജ് എബ്രഹാമിന് കൈമാറുകയും ചെയ്തിരുന്നു. ബംഗളൂരുവിലും തൃശൂരിലും നേരത്തെതന്നെ ജസ്‌നയെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ജസ്‌നയെ അവസാനമായി കാണുന്നത് മുണ്ടക്കയം കന്നിമലയില്‍ നിന്ന് ബസില്‍ കയറുന്നതാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
അതിനിടെ മൃതദേഹം ജസ്‌നയുടേതല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് അത് ആരുടേതാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Dead body found in Chenkalpett may not be of Jasna's, Kottayam, News, Trending, Dead Body, Police, Hospital, Kerala.
Powered by Info News For You

Comments
Post a Comment