ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ ആശുപത്രി കിണറ്റില്‍ തള്ളി; പരിസരവാസികള്‍ ആശങ്കയില്‍.

ബദിയടുക്ക: (www.kasargodvartha.com 17.06.2018) ബദിയടുക്ക സിഎച്ച്സി ആശുപത്രിയിലെ  ലക്ഷങ്ങള്‍ വിലവരുന്ന മരുന്നുകള്‍ തള്ളിയിരിക്കുന്നത് കുടിവെളള കിണറില്‍.ഇതോടെ പരിസരവാസികള്‍ ആശങ്കയിലായി.  ഞാനിതൊന്നും കണ്ടിട്ടില്ല ഇപ്പോഴാണ് കണ്ടത് എന്നാണ്  മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്.

ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് അന്വേഷിച്ചപ്പോള്‍  അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.  പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യവും മരുന്നുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമൊപ്പം ഇതേ കിണറില്‍ തള്ളിയിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയിരിക്കുന്നത് .
മാലിന്യ സംസ്‌കരണം എന്ന പേരില്‍  ആശുപത്രി പരിസരത്ത് ഉളള പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും മൊത്തം കൊണ്ടിട്ട് കിണര്‍ മണ്ണിട്ട് മൂടാനുളള ശ്രമമാണ് നടത്തിയത്. ഇങ്ങനെ ചെയ്യാന്‍ 3000 രൂപയ്ക്ക്  മെഡിക്കല്‍ ഓഫിസര്‍ കരാര്‍ നല്‍കിയെന്നാണ്  അറിയുന്നത്.. കുഴിയെടുക്കാതെ മാലിന്യ സംസ്‌കരണം അനുവദിക്കില്ലായെന്ന് നാട്ടുകാര്‍ ശക്തമായ നിലപാടെടുത്തത് കാരണം കിണര്‍ മൂടുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.


ശുചിത്വത്തിന് വേണ്ടി ഓരോ വാര്‍ഡിലേക്കും പതിനായിരം രൂപവീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്  കൊതുക് നശീകരണം, മാലിന്യ നിര്‍മാര്‍ജനം, മഴക്കാല രോഗം തടയല്‍ എന്നൊക്കെ നാട്ടുകാരെ ബോധവല്‍ക്കരിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെയാണ് കിണറില്‍ മാലിന്യം കൊണ്ടിട്ട് കൊതുക് വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു.

കാസര്‍കോട് ജില്ലയിലെ  അത്യാധുനിക സൗകര്യങ്ങളോടുകൂടി പാവപ്പെട്ട രോഗികള്‍ക്ക്  ചികില്‍സ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍  കോടിക്കണക്കിന് രൂപ ചെലവിഴിച്ച്  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍  ഈ വര്‍ഷം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിരുന്നു. ബദിയടുക്ക  സിഎച്ച്സി ആശുപത്രിയിയെ എന്‍ഡോസള്‍ഫാന്‍ രോഗികളുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ്  ആശ്രയിക്കുന്നത്. 30 കിടക്കകളും ഫിസിയോ തെറാപ്പി, ഇമ്യൂണോ സെസേഷന്‍ ,ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എല്ലാം ഉണ്ടെങ്കിലും ആവശ്യമായ ഡോക്ടര്‍മാരൊ ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

ഇപ്പോള്‍ ആകെ നാല് ഡോക്ടര്‍മാരാണുളളത്.ഇതില്‍ ഒരാള്‍ ലീവിലും രണ്ട് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത് മറ്റ് ആശുപത്രികളിലുമാണ്. ശമ്പളം ഈ ആശുപത്രിയില്‍ നിന്നുമാണ് വാങ്ങുന്നത്. ആശുപത്രക്ക് മുന്നില്‍ ഡ്യൂട്ടിയിലുളളവരുടെ പേര് രേഖപ്പെടുത്തുന്ന ബോര്‍ഡ് ഉണ്ടെങ്കിലും ഒന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നാട് പനിച്ച് വിറയ്ക്കുകയാണ് . ബദിയടുക്ക പഞ്ചായത്തില്‍  52 പേര്‍ ഡെങ്കിപ്പനി ബാധിതരാണ് . കാസര്‍കോട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തില്‍  ആശുപത്രി വികസന കമ്മിറ്റി നിലവിലുണ്ടെങ്കിലും  നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Badiyadukka, Hospital, Well, waste, Doctors, Medicines dumped in well natves in concern. 


Powered by Info News For You

Comments

Post a Comment

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?