ഡിവൈഎഫ്‌ഐയുടെ മിശ്രവിവാഹിതരുടെ സംഗമത്തിന് സിപിഎം ഏരിയാ കമ്മിറ്റി ഉടക്കുവെച്ചു; പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രതികാരം തീര്‍ത്തു
ബേഡകം: (www.kasargodvartha.com 26.06.2018) ഡിവൈഎഫ്‌ഐയുടെ മിശ്രവിവാഹിതരുടെ സംഗമത്തിന് സിപിഎം ഏരിയാ കമ്മിറ്റി ഉടക്കുവെച്ചതോടെ പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഡിവൈഎഫ്‌ഐ പ്രതികാരം തീര്‍ത്തു. ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടി ഗ്രാമമായ ബീംമ്പുംങ്കാലില്‍ മേഖലാ കമ്മിറ്റിയും എ.കെ.ജി പഠനകേന്ദ്രവും ജൂലൈ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന മിശ്ര വിവാഹിതരുടെ സംഗമമാണ് സി പി എം ഏരിയാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കുണ്ടംകുഴിയിലേക്ക് മാറ്റിയിരിക്കുന്നത്.
ബീംമ്പുംങ്കാലില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗമായ കുറ്റിക്കോലിലെ ജി സുരേഷ് ബാബുവിനെ പങ്കെടുപ്പിക്കണമെന്ന് എ കെ ജി പഠന കേന്ദ്രവും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പരിപാടിയുടെ വിശദവിവരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സി പി എം ഏരിയാ നേതൃത്വം ജി സുരേഷ് ബാബുവിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇത് ബീംമ്പുംങ്കാലില്‍ ഡി വൈ എഫ് ഐ - പഠനകേന്ദ്രം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായി. ലൈബ്രറി കണ്‍സില്‍ അംഗത്തെ തഴഞ്ഞുള്ള പരിപാടിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് ഒരു വിഭാഗം എ കെ ജി പഠന കേന്ദ്രം പ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെ ഒന്നിന് നടത്തേണ്ട പരിപാടി ഡി വൈ എഫ് ഐ കുണ്ടംകുഴിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ജൂലൈ എട്ടിന് കുണ്ടംകുഴി പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് കമ്മിറ്റി നേരിട്ടാണ് മിശ്രവിവാഹിതരുടെ സംഗമം നടത്തുക. കുറ്റിക്കോലില്‍ ഗവണ്‍മെന്റ് കോളേജ് വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത് നെരൂദ ഗ്രന്ഥാലയത്തിലാണ്. ഇതിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ജി സുരേഷ് ബാബു. പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്‌നം ഉന്നയിച്ച് സിപിഎമ്മില്‍ നിന്നും പുറത്തുപോവുകയും സിപിഐയില്‍ ചേരുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോപാലന്‍ മാസ്റ്ററുടെ മകനാണ് സുരേഷ് ബാബു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, DYFI, CPM, Top-Headlines, Political party, Politics, CPM against DYFI inter cast couples meet; Program postponed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment