ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് യു ഡി എഫിനു വേണ്ടിയെന്ന് കോടിയേരി

തിരുവനന്തപുരം: (www.kvartha.com 03.06.2018) ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് യു ഡി എഫിനു വേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ജനങ്ങള്‍ അവരെയെല്ലാം മനസറിഞ്ഞ് തോല്‍പ്പിച്ചെന്നും കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയെ നേരിടാന്‍ സി പി എമ്മിനു മാത്രമേ സാധിക്കുകയുള്ളൂ. എസ് എന്‍ ഡി പിയുമായി സിപിഎമ്മിന് അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ ബി ഡി ജെ എസിനോട് താല്‍പ്പര്യമില്ല. കാരണം അത് ബി ജെ പി രൂപവത്കരിച്ച പാര്‍ട്ടിയാണ്. കോടിയേരി പറഞ്ഞു.

Kodiyeri criticized central govt, kasaragod, Politics, News, Conference, Narendra Modi, Criticism, GST, Terrorism, Demonetization, BJP, Kerala


ചെങ്ങന്നൂരില്‍ ബി ജെ പിക്കും യു ഡി എഫിനും വോട്ടു കുറഞ്ഞു. ബി ജെ പിയുടെ വോട്ടിനു വേണ്ടിയാണ് എ കെ ആന്റണി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി ബഹുജന അടിത്തറ വര്‍ധിപ്പിക്കും. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. കേരളാ കോണ്‍ഗ്രസിനു പിന്നാലെ എല്‍ ഡി എഫ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, By-election, Kodiyeri Balakrishnan, CPM, UDF, BJP, Media, Politics, Kodiyeri against medias on Chengannur by election 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?