ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇറാന്‍ ടീമിനെ പ്രതിരോധത്തിലാക്കി നൈക്കിന്റെ തീരുമാനം; ബൂട്ട് വിതരണം ചെയ്യില്ലെന്ന് അറിയിപ്പ്; വില്ലനായത് ഡൊണാള്‍ഡ് ട്രംപ്

മോസ്‌കോ: (www.kvartha.com 13.06.2018) ലോകകപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇറാന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിരോധത്തിലാക്കി അന്താരാഷ്ട്രാ ബ്രാന്‍ഡായ നൈക്കിന്റെ തീരുമാനം. ഇറാന്‍ താരങ്ങള്‍ക്ക് ബൂട്ട് വിതരണം ചെയ്യാനാവില്ലെന്ന് കമ്പനി അറിയിച്ചു. ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

World, News, Fifa, Football, Sports, World Cup, World Cup: Nike boots barred for Iran footballers amid US sanctions.

വെള്ളിയാഴ്ച ആദ്യമത്സരത്തിനിറങ്ങുന്ന ഇറാന് ബൂട്ടില്ലാത്തത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മൊറോക്കോയ്‌ക്കെതിരെയാണ് ഇറാന്റെ ആദ്യമത്സരം. കമ്പനിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഇറാന്‍ താരങ്ങളും പരിശീലകനും രംഗത്തെത്തി. പ്രശ്‌ന പരിഹാരത്തിന് ഫിഫ ഇടപെടണമെന്ന് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വീറോസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Fifa, Football, Sports, World Cup, World Cup: Nike boots barred for Iran footballers amid US sanctions.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?