പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊല: പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
കൊല്ലം: (www.kvartha.com 03.06.2018) പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. നാല് വാളുകളാണ് ഞായറാഴ്ച തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
കേസിലെ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം വാളുകള്‍ കണ്ടെത്തിയത്. അതേസമയം കെവിന്റേത് കൊലപാതകം തന്നെയണെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. നേരത്തെ മുങ്ങിമരണമാണെന്ന് പോസ്റ്റ് റിപാര്‍ട്ടിന്റെ പ്രാഥമിക നിഗമനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കൊലപാതകത്തിന് പോലീസ് സഹായം ചെയ്തതിന് തെളിവില്ലെന്നും നടന്നത് കൃത്യവിലോപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചാലിയേക്കരയില്‍ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചപ്പോഴായിരുന്നു സാഖറെയുടെ പ്രതികരണം. കേസില്‍ ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ കൂട്ടിച്ചേര്‍ത്തു. തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെന്‍മലയ്ക്കു സമീപം ചാലിയേക്കരയില്‍ പ്രതികളെ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

Keywords: Kerala, Kollam, News, Murder, Accused, Love, Kottayam, Found, Trending, Case, Police, Kevin murder case: Weapons found
Powered by Info News For You

Comments
Post a Comment