കുനിയില്‍ ഇരട്ട കൊലപാതക കേസ്: ഫിറോസ് ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
മഞ്ചേരി:(www.kvartha.com 02/06/2018) അരീക്കോട് കുനിയിലില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മാപ്പുസാക്ഷിയായിരിക്കെ ഹൈക്കോടതി ഉത്തരവു പ്രകാരം വീണ്ടും പ്രതിയായ മമ്പാട് പുള്ളിപ്പാടം താന്നിക്കുന്ന് വയലിലകത്ത് സീതിക്കുട്ടി മകന്‍ ഫിറോസ് ഖാന്‍ (35)നെതിരെയുള്ള കുറ്റപത്രം പോലീസ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 12 ന് വിചാരണ കോടതിയായ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനു പ്രതികാരമായി 2012 ജൂണ്‍ 10ന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറില്‍ രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയതെന്നാണ് കേസ്.

കേസില്‍ ഉള്‍പ്പെട്ട ടാറ്റാ സുമൊ ഒളിപ്പിച്ചത് ഫിറോസ് ഖാന്‍ ആയിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ തന്റെ പേരിലുള്ള കെ എല്‍ 10 എ ഡി 817 നമ്പര്‍ പിക്കപ്പ് ജീപ്പ് നല്‍കിയതും ആയുധങ്ങള്‍ ഒളിപ്പിക്കുന്നതിനായി ചാക്ക് നല്‍കിയതും തന്റെ വാഹനത്തിലുണ്ടായിരുന്ന രക്തക്കറകളും മറ്റും കഴുകി കളഞ്ഞ് തെളിവു നശിപ്പിച്ചതും ഇയാളായിരുന്നു.
കുറ്റകൃത്യം സംബന്ധിച്ച് വ്യക്തമായ മുന്‍ധാരണ ഫിറോസ്ഖാനുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഏഴാം പ്രതിയായ ഫിറോസ്ഖാനെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കണ്ട് ഇയാളെ പ്രതിയാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Police, Court, High Court, Murder case, Charge sheet, Double murder case; Charge sheet submitted

Powered by Info News For You

Comments
Post a Comment