അപ്പനെയും മോനേയും, വാരി തോല്‍പ്പിക്കാനുളള ആര്‍ജ്ജവം..അതാണ് വേണ്ടത്... അതിനുളള ചങ്കൂറ്റം ഉണ്ടോ കോണ്‍ഗ്രസുകാരാ? സംവിധായകന്‍ എം എ നിഷാദ്

തിരുവനന്തപുരം: (www.kvartha.com 08.06.2018) രാജ്യസഭാ സീറ്റ് ദാനത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ കലാപം ആളിക്കത്തുകയാണ്. ചില നേതാക്കന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ കണ്ടാല്‍ അടുത്തെങ്ങും അത് അവസാനിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

പാര്‍ട്ടി വേദികള്‍ക്ക് പുറത്ത്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ പരസ്യ പ്രതികരണത്തിന് മുതിരുന്നത് ഇതിന്റെ സൂചനയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യത്യസ്തമായ ഒരു ഉപദേശവുമായി സംവിധായകന്‍ എം.എ.നിഷാദ് രംഗത്തെത്തിയിരിക്കയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Director M A Nishad about Rajyasabha Seat, Thiruvananthapuram, News, Facebook, Leaders, Media, Director, Post, Kerala

കുറിപ്പിന്റെ പൂര്‍ണരൂപം;

അപ്പനെയും മോനേയും, വാരി തോല്‍പ്പിക്കാനുളള ആര്‍ജ്ജവം..അതാണ് വേണ്ടത്...
അതിനുളള ചങ്കൂറ്റം ഉണ്ടോ കോണ്‍ഗ്രസുകാരാ ?
ഉണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്..അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്.. ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്, അര്‍മാദിക്കുന്ന നേതാക്കമ്മാരുടെ അഹന്ത...ഉ.കു.മാ (ഉമ്മന്‍,കുഞ്ഞാലി.മാണീ)സംഘത്തിന്റെ എല്ലാ കളികളും അതോടെ സ്വാഹ...

പൗഡര്‍ കുട്ടപ്പനും, കുര്യാപ്പിയും, മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്‌ന സത്യം ഊത്തന്മാര്‍ക്ക് മനസിലായിട്ടുണ്ടോ..ആവോ..

മുസ്‌ളീം 'ലീക്ക്' പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തിലും, നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്...

എന്‍.ബി..കാലു വാരാന്‍ കോണ്‍ഗ്രസ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന, ഒരു പഴയ യു.ഡി.എഫ് നിയമസഭാ സ്ഥാനാര്‍ത്ഥിയുടെ സാക്ഷ്യം...ഒപ്പ്..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?