ക്ഷേത്രത്തിലെ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ 'നിധി' കിട്ടിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ അതിനേക്കാള്‍ വേഗത്തില്‍ വിശ്വാസികള്‍ ക്ഷേത്രമുറ്റത്തേക്ക് പ്രവഹിച്ചു, പിരിഞ്ഞുപോകാന്‍ ഒടുവില്‍ പെട്ടി തുറന്നുകാണിക്കേണ്ടിവന്നു
ആലപ്പുഴ: (www.kvartha.com 11.06.2018) ക്ഷേത്രത്തിലെ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ നിധി കിട്ടിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അതിലും വേഗത്തില്‍ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തി. ക്ഷേത്ര മുറ്റം നിറഞ്ഞതോടെ പോലീസ് ഇടപെട്ട് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ആളുകളെ വിശ്വസിപ്പിച്ച് പിരിച്ചുവിടാന്‍ പെട്ടി തുറന്നുകാണിക്കേണ്ടിവന്നു.
ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലാണ് സംഭവം. പുരാതനമായ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ നിധി കിട്ടിയെന്ന് 'നിധിപ്പെട്ടി'യുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതാണ് പുലിവാല് പിടിച്ചത്. പുതിയ ഓഡിറ്റോറിയം പണിയാനായാണ് ക്ഷേത്രത്തിന് പിന്നിലെ ഊട്ടുപുരയും ഉള്ളിലെ അറകളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. അറ പൊളിക്കും മുമ്പ് തന്നെ ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു.
വാര്‍ത്ത വൈറലായതോടെ വൈകിട്ട് മൂന്നരയായപ്പോഴേക്കും ക്ഷേത്രം നാട്ടുകാരെക്കൊണ്ട് നിറഞ്ഞു. ഒടുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇരുമ്പ് പെട്ടി രണ്ട് ആഴ്ച മുമ്പ് വരെ ഉപയോഗിച്ചതാണെന്നും അറ പൊളിക്കും മുമ്പ് തന്നെ പെട്ടിയില്‍ ഉണ്ടായിരുന്ന ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതോടെ രംഗം അല്‍പം ശാന്തമായെങ്കിലും പെട്ടി തുറന്നു കാണിക്കണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയതോടെ ഊട്ടുപുരയില്‍ നിന്നു പുറത്തെടുത്ത പെട്ടി ജനങ്ങളുടെ സാന്നിധ്യത്തില്‍ തുറന്നു കാണിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Treasure, Temple, Religion, Social Network, Fake news of 'treasure found in temple', Mannanchery Kavunkal temple

Powered by Info News For You

Comments
Post a Comment