ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: മൂന്നാംഘട്ട വിജയികള്‍ക്ക് സമ്മാനം നല്‍കി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മൂന്നാംഘട്ട മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. റമദാന്‍ 15മുതല്‍ 21വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. കുര്‍ദിഷ് സര്‍പ്രൈസ് വിജയികളായ മിസ്രിയ ഇല്യാസ്, സഫീന ബിന്‍ത് അബ്ദുല്ല, ഷുഹൈബ് ദേരടുക്ക, ഹമീദ് ഹമീ ചെര്‍ക്കള, കല്ലാദ് കല്ലു എന്നിവര്‍ക്കുള്ള സമ്മാനം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് നല്‍കി.
Powered by Info News For You
Comments
Post a Comment