ബംഗ്ലൂരുവില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് കടലില്‍ മുങ്ങി പോയി; കോസ്റ്റല്‍ പോലീസും നാട്ടുകാരും സാഹസികമായി രക്ഷപ്പെടുത്തി, യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍
മഞ്ചേശ്വരം: (www.kasargodvartha.com 23.06.2018) ബംഗ്ലൂരുവില്‍ നിന്നുംവിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് കടലില്‍ മുങ്ങി പോയി. കോസ്റ്റല്‍ പോലീസും നാട്ടുകാരും സാഹസികമായി രക്ഷപ്പെടുത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുണ്ടങ്കര കടപ്പുറത്ത് ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വിനോദ സഞ്ചാരത്തിന് വന്ന ബാംഗളൂര്‍ സ്വദേശികളുടെ കൂട്ടത്തിലുണ്ടായിരുന്ന യുവാവാണ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ മുങ്ങി പോയത്. സയ്യിദ് ഉമ്മര്‍ (20) എന്ന യുവാവ് കടലില്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ മരണമുഖത്ത് നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുമ്പള കോസ്റ്റല്‍ പോലീസ് സി ഐ സുരേഷ് ബാബു, എ എസ് ഐ കരുണാകരന്‍, പോലിസ് ഓഫിസര്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഏഴോളം വരുന്ന ചെറുപ്പക്കാര്‍ ആര്‍ത്തിരമ്പുന്ന തിരമാലയെ വക വെക്കാതെ ജീവന്‍ പണയം വെച്ച് കടലില്‍ ചാടിയിറങ്ങി യുവാവിനെ പൊക്കിയെടുത്തു കരയിലെത്തിച്ചു.
കടപ്പുറത്ത് വെച്ചു തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ഉടന്‍ മഞ്ചേശ്വരത്തു നിന്നും ആംബുലന്‍സ് വരുത്തി മംഗ്ലൂരു തൊക്കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വഴി മധ്യേതലപ്പാടി ചെക്ക് പോസ്റ്റില്‍ റോഡ് തടസ്സം നീക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സയ്യിദ് ഉമറും കുടുംബവും പ്രദേശത്തെ ഒരു വീട്ടില്‍ വിവാഹത്തിന് വന്നതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനുമായിരുന്നു ഇവരുടെ പരിപാടി. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
തങ്ങളുടെ മകന്റെ ജീവന്‍ തിരിച്ചു നല്‍കിയ ഫാറൂഖ്, ജയന്ത്, റഹൂഫ്, കമലാക്ഷന്‍, രാജേഷ്, സുനില്‍, റോഷന്‍, ബഷീര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കും നാട്ടുകാര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും വാക്കുകളില്‍ ഒതുങ്ങാത്ത നന്ദിയാണ് ബംഗ്ലൂരുവിലെ കുടുംബം അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, Tourism, Youth, Sea, Accident, Hospitalized, Young man drowned; miraculous escaped

Powered by Info News For You

Comments
Post a Comment