അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ലാന്‍സിനി പുറത്ത്; ഇക്കാര്‍ഡിക്ക് സാധ്യത തെളിയുന്നു
മോസ്‌കോ: (www.kvartha.com 08.06.2018) ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സിനിക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് 25-കാരനായ താരത്തിന് വലതുകാല്‍മുട്ടിന് പരിക്കേറ്റത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വെസ്റ്റ് ഹാം താരമായ ലാന്‍സിനിക്കേറ്റ പരിക്ക് അര്‍ജന്റീനയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ടീമില്‍ നിന്ന് തഴയപ്പെട്ട മൗറോ ഇക്കാര്‍ഡിക്ക് ഇതോടെ ടീമിലേക്കുള്ള വഴിതെളിഞ്ഞിരിക്കുകയാണ്. ഒരേ പൊസിഷനില്‍ കളിക്കുന്ന താരമല്ലെങ്കിലും ഇക്കാര്‍ഡിയെ ടീമിലുള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എറിക് ലമേല, മാക്‌സ്മിലിയാനോ മെസ, ക്രിസ്റ്റ്യന്‍ പാവോണ്‍, ഡാനിയല്‍ പെരെഡസ്, ഗോമസ് എന്നിവര്‍ക്കും ലാന്‍സിനിക്ക് പകരം നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Fifa, World Cup, News, Argentina, Russia, Trending, Lanzini to miss World Cup after knee ligament injury

Powered by Info News For You

Comments
Post a Comment