പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് യുഎ ഇയിലേയ്ക്ക് പറക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി പത്രം വേണം

ദുബൈ: (www.kvartha.com 02.06.2018)  പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് യുഎ ഇയിലേയ്ക്ക് പറക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി പത്രം വേണം. എയര്‍ ഇന്ത്യയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നേരത്തേ തന്നെ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ദുബൈ പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. കുട്ടികളെ കടത്തുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായിരുന്നു ദുബൈ പോലീസിന്റെ നീക്കം.

Minors travelling to UAE need approval

ഈ അനുമതി പത്രം മാതാപിതാക്കള്‍ തന്നെ പൂരിപ്പിച്ച് നല്‍കണം. വിദേശത്തുള്ള മക്കളുടെ അഡ്രസും മറ്റ് വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. യുഎ ഇയില്‍ കുട്ടിയെ സ്വീകരിക്കുന്നയാളുടെ വ്യക്തമായ വിവരങ്ങളും ഈ അനുമതി പത്രത്തില്‍ ഉണ്ടായിരിക്കണം. കുടുംബത്തിലെ അംഗത്തിനൊപ്പമാണ് കുട്ടി യാത്ര ചെയ്യുന്നതെങ്കില്‍ പോലും രക്ഷിതാക്കളുടെ അനുമതി പത്രം ആവശ്യമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളോ  വിവരങ്ങള്‍ കൃത്യമായി നല്‍കാതിരിക്കുന്നതോ ശ്രദ്ധയില്‌പെട്ടാല്‍ യു എ ഇ ഇമിഗ്രേഷന്‍ വകുപ്പ് അന്തിമ നടപടിയെന്ന നിലയില്‍ കുട്ടിയെ നാടുകടത്താനും സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ നല്‍കിയ നിര്‍ദ്ദേശ കുറിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The authorisation form must be filled by parents with relevant details of the child’s address abroad and in the UAE and information about who will receive the child in the UAE.

Keywords: Gulf, UAE, Dubai




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?