കാമുകനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ തിരിച്ചുകൊണ്ടുപോകാന്‍ മൂന്നു വാഹനങ്ങളിലായെത്തിയ ബന്ധുക്കളുടെ ശ്രമം; അര്‍ധരാത്രി നടുറോഡില്‍ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും
തിരുവനന്തപുരം: (www.kvartha.com 04.06.2018) കാമുകനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ തിരിച്ചുകൊണ്ടുപോകാന്‍ മൂന്നു വാഹനങ്ങളിലായെത്തിയ ബന്ധുക്കളുടെ ശ്രമം. അര്‍ധരാത്രി നടുറോഡില്‍ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും. പ്രണയിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ഏറെ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ മുതല്‍ മുറിഞ്ഞപാലം വരെ പിന്തുടര്‍ന്ന ബന്ധുക്കള്‍ നടുറോഡിലാണ് യുവാവിന്റെ വാഹനം തടഞ്ഞ് മകളെ തിരികെ കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. അരമണിക്കൂറിലേറെ റോഡില്‍ ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും നടന്നു. ഒടുവില്‍ വഴിയാത്രക്കാര്‍ ഇടപെട്ടതോടെ പോലീസ് എത്തി ഇവരെ മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
സംഭവത്തെപ്പറ്റി മെഡിക്കല്‍ കോളജ് പോലീസ് പറയുന്നതിങ്ങനെയാണ്:
കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ വിഷ്ണുവും (25) ഏറെനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു വിഷ്ണു. ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന യുവാവ് ഞായറാഴ്ച രാത്രി 12 മണിയോടെ കാറില്‍ യുവതിയുടെ വീട്ടിലെത്തി. ഈ സമയം മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്ത് വച്ച് മറന്നത് എടുക്കാന്‍ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറില്‍ കയറി വിഷ്ണുവിനൊപ്പം പോവുകയായിരുന്നു. തുടര്‍ന്ന് മാതാവിനോട് ഫോണില്‍ വിളിച്ച് താന്‍ കാമുകനൊപ്പം പോവുകയാണെന്ന കാര്യം പറഞ്ഞു.
വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ മൂന്ന് കാറുകളിലായി വിഷ്ണുവിന്റെ കാറിനെ പിന്തുടര്‍ന്നു. വെഞ്ഞാറമൂട് കഴക്കൂട്ടം വഴി പുലര്‍ച്ചെ രണ്ടരമണിയോടെ മെഡിക്കല്‍ കോളജിന് സമീപമെത്തിയ വിഷ്ണുവിനെ പിന്തുടര്‍ന്നുവന്ന ബന്ധുക്കള്‍ റോഡില്‍ തടഞ്ഞു. തുടര്‍ന്ന് വിഷ്ണുവിന്റെ കാറില്‍ നിന്ന് ഷംനയെ ബലാല്‍ക്കാരമായി പിടിച്ചിറക്കികൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഇതിനിടെ റോഡില്‍ നടക്കുന്ന വാക്കേറ്റവും പിടിവലിയും ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പോലീസില്‍ വിവരം കൈമാറുകയും ചെയ്തു. പോലീസെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ എല്ലാവരും കാറുകളില്‍ കയറി മുറിഞ്ഞപാലം ഭാഗത്തേക്ക് പോയി. പിന്തുടര്‍ന്നെത്തിയ പോലീസ്, വാഹനങ്ങള്‍ തടഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു.
കാമുകനൊപ്പം പുറപ്പെട്ട യുവതിയെ വഴിയില്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് മെഡിക്കല്‍ കോളജ് പോലീസ് നല്‍കുന്ന സൂചന. യുവതിയെ കാണാതായ സംഭവത്തില്‍ വീട്ടുകാരുടെ പരാതിപ്രകാരം ചടയമംഗലം പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇവരെ ഇരുവരെയും തിങ്കളാഴ്ച രാവിലെ ചടയമംഗലം പോലീസിന് കൈമാറിയതായി കഴക്കൂട്ടം അസി. കമ്മിഷണര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman eloped her boy friend, Thiruvananthapuram, News, Vehicles, Police, Custody, Passengers, Medical College, Court, Kerala.

Powered by Info News For You

Comments
Post a Comment