ആനകളെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത് കുങ്കി ആന പരിശീലനത്തിന്, ഇവയെ കടത്തിയതല്ല തിരികെ കൊണ്ടുവരുമെന്ന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ ഉറപ്പ്
കൊച്ചി:(www.kvartha.com 08/06/2018) കാട്ടാനശല്യം വര്‍ദ്ധിച്ചു വരുന്ന കണക്കിലെടുത്താണ് കുങ്കി ആനകളുടെ പരിശീലനത്തിനായി മൂന്ന് ആനകളെ തമിഴ്നാട്ടിലെക്ക് വിടുന്നതെന്നും പരിശീലനം പൂര്‍ത്തിയാക്കുന്ന ഇവയെ തിരിച്ചു കൊണ്ടുവരുമെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു.
മൂന്ന് ആനകളെ പരിശീലനത്തിനായി കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും തിരച്ചു കൊണ്ടുവരാനുള്ള ഷെഡ്യൂള്‍ ഇനിയും തയ്യാറാക്കിയിട്ടില്ലെന്നാരോപിച്ച് കോടനാട് സ്വദേശി ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി വനം വകുപ്പ് സത്യവാങ്മൂലം നല്‍കിയത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. മൂന്ന് മാസത്തേക്കാണ് പരിശീലനമെങ്കിലും ചിലപ്പോള്‍ നീളുമെന്നും ഇതിനാല്‍ മടക്കയാത്ര ഷെഡ്യൂള്‍ തയ്യാറാക്കാനാവില്ലെന്നും ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍ കുമാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
2017ല്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 30 പേര്‍ കേരളത്തില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ പത്ത് വയസുള്ള ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് വിടാനാണ് കുങ്കി ആനകളെ ഉപയോഗിക്കുന്നത്. ക്രൂരമായ പരിശീലനമാണ് നല്‍കുന്നതെന്ന വാദം തെറ്റാണ്. കോടനാട് ക്യാമ്പില്‍ നിന്ന് പരിശീലനത്തിനു തിരഞ്ഞെടുത്ത നീലകണ്ഠന്‍ എന്ന ആനയുടെ കാലില്‍ മുറിവുണ്ടെന്ന ആക്ഷേപവും ശരിയല്ല. ചങ്ങല ഉരഞ്ഞുണ്ടായ മുറിവ് ഉണങ്ങിയ പാടാണ് ഉള്ളത്. സത്യവാങ്മൂലത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Elephant, Forest Department's assurance of carrying elephants to Tamil Nadu

Powered by Info News For You

Comments
Post a Comment