കോളജ് ഹോസ്റ്റല്‍ മെസില്‍ പഴകിയ ഭക്ഷണം; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കോട്ടയം: (www.kvartha.com 25.06.2018) ഹോസ്റ്റല്‍ മെസില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കോട്ടയം കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം കഴിച്ച എട്ട് വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്.
പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ആറ് പെണ്‍കുട്ടികളാണ് തിങ്കളാഴ്ച മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ട് ആണ്‍കുട്ടികള്‍ ഞായറാഴ്ച ഇവിടെ ചികിത്സതേടിയിരുന്നു.
തലകറക്കം, ചര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ടവരാണ് ചികിത്സ തേടിയത്. ഹോസ്റ്റല്‍ അധികൃതരോ കോളജ് അധികൃതരോ ആശുപത്രിയില്‍ ഇതുവരെയായി എത്തിയിട്ടില്ല. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Keywords: Kerala, Kottayam, News, Food, Students, hospital, Food poison in college hostel mess
Powered by Info News For You

Comments
Post a Comment