ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു; ഒരാള്‍ മരിച്ചു

ഉപ്പള: (www.kasargodvartha.com 29.06.2018) ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും സുഹൃത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ണാടക സ്വദേശിയും ഉപ്പളയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാരനുമായ നന്ദനായിക്ക് (35) ആണ് മരിച്ചത്. സുഹൃത്ത് മുളിഞ്ച റോഡിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നാഗരാജിനാണ് (24) പരിക്കേറ്റത്.

ഉപ്പള ബസ് സ്റ്റാന്‍ഡിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് തൊഴിലാളിയായ നന്ദനായിക്കിനെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ നാഗരാജ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നില്‍ നിന്നുമെത്തിയ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദനായിക് മരണപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി ഉപ്പളയിലാണ് നന്ദനായിക് താമസം. അപകട വിവരമറിഞ്ഞ് കര്‍ണാടകയില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലെത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Accident, Accidental-Death, Tanker-Lorry, Scooter, One died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?