ഉംറയാത്രക്കിടെ വാഹനാപകടം: ദമ്മാമില്‍ സഹോദരികളായ മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

ദമ്മാം: (www.kvartha.com 09.06.2018) ഉംറയാത്രക്കിടെ വാഹനം അപകടത്തില്‍ പെട്ട് സഹോദരികളായ മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മക്കളായ ഫാത്തിമ (20), ആഇശ (14) എന്നിവരാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുംവഴി ഇവര്‍ സഞ്ചരിച്ച വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു.

മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ദമ്മാമില്‍ പഠിച്ചുകൊണ്ടിരുന്ന ഫാത്തിമയും ആഇശയും തുടര്‍ പഠനത്തിന് നാട്ടിലെത്തിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമ്മാമിലെത്തിയത്. ശാഹുല്‍ ഹമീദിന്റെയും ഭാര്യ സല്‍മയുടെയും മകന്‍ ഹാറൂണിന്റെയും പരിക്ക് അതിഗുരുതരമല്ല.



മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ദമ്മാമില്‍ നിന്ന് ബന്ധുക്കള്‍ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ പ്രവര്‍ത്തകരുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, World, News, Death, Accident, Obituary, Dammam, Saudi Arabia, Madeena, 2 Keralite girls dies in accident at Dammam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?