ബിജെപിയുടെ ലക്ഷ്യം ഹിന്ദു - മുസ്‌ലിം വിഭജനമെന്ന് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: (www.kvartha.com 26.06.2018) ബിജെപിയുടെ ലക്ഷ്യം ഹിന്ദു - മുസ്‌ലിം വിഭജനമെന്ന് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിച്ച് ഇന്ത്യയെ കലാപ ഭൂമിയാക്കി ഹിന്ദുരാജ്യമാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അരുണ്‍ ഷൂരി നടത്തിയത്. കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ഷൂരിയുടെ പ്രസ്താവന.

National, News, New Delhi, BJP, Politics, Central, Ex minister, Modi government, one-trick, Modi government a one-trick horse with no policy on Kashmir, says Arun Shourie.

പാകിസ്താന്‍, ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാറിന് ഒരു ദീര്‍ഘകാല നയവുമില്ല. സാഹചര്യത്തിന് അനുസൃതവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയും ഉള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിക്കുക എന്നതാണ് തന്ത്രമെന്നും കശ്മീരിലെ യഥാര്‍ഥ ചരിത്രം മനസിലാക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയും ആണ് വേണ്ടതെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, BJP, Politics, Central, Ex minister, Modi government, one-trick, Modi government a one-trick horse with no policy on Kashmir, says Arun Shourie. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?