ഏഴു വയസുകാരനെ പുലി കൊന്നുതിന്നു; കാടിന് തീയിട്ട് നാട്ടുകാരുടെ പ്രതികാരം

ഡെറാഡൂണ്‍: (www.kvartha.com 12.06.2018) ഏഴു വയസുകാരനെ പുലി കൊന്നുതിന്നതിനെ തുടര്‍ന്ന് കാടിന് തീയിട്ട് നാട്ടുകാരുടെ പ്രതികാരം. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ ഹരിനഗരിയിലാണു സംഭവം. ദിവാന്‍ റാമിന്റെ മകന്‍ ദീപക്കിനെയാണു പുലി കൊന്നു തിന്നത്. പിന്നീടു പകുതി ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ ശരീരം സമീപത്തുള്ള വനമേഖലയില്‍നിന്നും കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം മൂത്രമൊഴിക്കാനായി പുറത്തുപോയ കുട്ടിയെ പുലി കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.

'സംഭവമറിഞ്ഞു പ്രകോപിതരായ ഗ്രാമവാസികള്‍ കാടിനു തീയിട്ടു. കുട്ടിയുടെ കുടുംബത്തിന് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും പുലിയെ വെടിവച്ചു കൊല്ലണമെന്നുമാണു ജനക്കൂട്ടത്തിന്റെ ആവശ്യം' എന്ന് ഡിവിഷണല്‍ വനം ഉദ്യോഗസ്ഥന്‍ ആര്‍.കെ. സിങ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Villagers in Uttarakhand’s Bageshwar burn forest after leopard kills 7-year-old boy, Natives, News, Local-News, Compensation, Dead Body, Child Pornography, National

ആയിരത്തിലേറെ ഗ്രാമവാസികള്‍ പ്രതിഷേധം തുടരുന്നതിനാല്‍ വനമേഖലയില്‍ പ്രവേശിക്കാനോ തീയിട്ടതു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താനോ ഇതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. വീടിന് 250 മീറ്റര്‍ അകലത്തിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും കുട്ടിയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ആര്‍.കെ. സിങ് പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലു വയസുള്ള കുട്ടിയെയും പുലി കടിച്ചു കൊന്നിരുന്നു. മൂന്നു മാസങ്ങള്‍ക്കിടെ പ്രദേശത്ത് രണ്ടാമതും സമാന സംഭവം ആവര്‍ത്തിച്ചതാണ് കാടിന് തീയിടാന്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. അതിനിടെ പുലിയെ നരഭോജിയായി പ്രഖ്യാപിക്കാനും കൊല്ലാനുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

Keywords: Villagers in Uttarakhand’s Bageshwar burn forest after leopard kills 7-year-old boy, Natives, News, Local-News, Compensation, Dead Body, Child Pornography, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?