വര്‍ഗീയകോമരങ്ങള്‍ നടമാടുന്ന ഉത്തരേന്ത്യയില്‍ നിന്ന് നല്ലൊരു വാര്‍ത്ത; ഇവര്‍ക്ക് മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടില്ല; അന്യമതസ്ഥന്റെ അന്ത്യകര്‍മം അവരുടെ ആചാരപ്രകാരം ചെയ്തത് മുസ്ലീം സുഹൃത്ത്
കൊല്‍ക്കത്ത:(www.kvartha.com 07/06/2018) അന്യമതസ്ഥന്റെ അന്ത്യകര്‍മം ചെയ്ത് മതങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഒരു മുസ്ലീം സുഹൃത്ത്. അതും വര്‍ഗീയകോമരങ്ങള്‍ നടമാടുന്ന ഉത്തരേന്ത്യയില്‍ എന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നല്‍കുന്നു. പശ്ചിമ ബംഗാളില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ച ഹിന്ദു യുവാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാര പ്രകാരം തന്നെ ചെയ്തത് ഉറ്റ സുഹൃത്തായ റാബി ഷെയ്ഖ് ആണ്.
അനാഥനായ മിലന്‍ ദാസ് എന്ന 30കാരന്റെ മരണത്തെ തുടര്‍ന്ന് ആര് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമെന്ന ചോദ്യത്തിന് എല്ലാവരും പകച്ചുനിന്നപ്പോള്‍ ഉറ്റസുഹൃത്തായ റാബി ഷെയ്ഖ് മുന്നോട്ടുവരികയായിരുന്നു. കേട്ടുനിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും മിലനു വേണ്ടി അന്ത്യകര്‍മ്മം ചെയ്യാമെന്ന് പറഞ്ഞ് ആരും മുന്നോട്ടുവരാത്തതിനാല്‍ കാര്‍മ്മികത്വം വഹിച്ചയാളുടെ നിര്‍ദ്ദേശം അതേപടി അനുസരിച്ച് റാബി ആത്മമിത്രത്തിന് വേണ്ട അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഭാഗ്യമാണ് ഇത്തരത്തില്‍ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതെന്ന് കാര്‍മ്മികത്വം വഹിച്ചയാള്‍ പിന്നീട് പറഞ്ഞു. മതങ്ങളുടെ വേലിക്കെട്ട് ഇല്ലാതാക്കിയുള്ള ഈ സൗഹൃദം അത്ഭുതപ്പെടുത്തുന്നതെന്നും ഇത്രയും വലിയ ഒരു ഭാഗ്യം ഇനിയും ലഭിക്കുമോ എന്നുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ കാണാത്ത ദിവസങ്ങള്‍ വളരെ കുറവായിരുന്നു. അദ്ദേഹത്തെ നല്ല രീതിയില്‍ യാത്രയാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അനാഥനായി മോര്‍ച്ചറിയില്‍ കിടക്കുന്നത് കാണാന്‍ കഴിയില്ല. ഹിന്ദു ആചാര പ്രകാരം അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെയെന്ന് കഴിഞ്ഞ പത്തുദിവസമായി പഠിക്കുകയായിരുന്നു റാബി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kolkata, National, Muslim Man Gives Kin-Less Friend Dignified Funeral, Performs Hindu Last Rites!

Powered by Info News For You

Comments
Post a Comment