കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കന്മാരുടെ രഹസ്യ ചര്‍ച്ചയില്‍ അല്ല; ഉമ്മന്‍ ചാണ്ടിക്കെതിരെ പി ടി തോമസ്
തിരുവനന്തപുരം: (www.kvartha.com 10.06.2018) ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് താനുള്‍പ്പെടുന്ന മൂന്ന് നേതാക്കന്മാര്‍ എടുത്ത തീരുമാനമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തിനെതിരെ തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് രംഗത്ത്. കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കന്മാരുടെ രഹസ്യ ചര്‍ച്ചയില്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റ് വിട്ടു നല്‍കുന്നതില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നില്ല, തീരുമാനങ്ങളില്‍ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും പി ടി തോമസ് ആരോപിച്ചു. അതേസമയം തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ തനിക്ക് പറയാനുള്ളത് അറിയിക്കുമെന്നും പി ജെ കുര്യന്‍ അറിയിച്ചു.
നേരത്തെ സീറ്റ് കൈമാറ്റത്തിനെതിരെ യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനകത്ത് പിളര്‍പ്പ് രൂക്ഷമാകുമോ എന്ന് കണ്ടറിയേണ്ടതാണ്. യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കലാപം തന്നെയാണ് ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Politics, Congress, P.T Thomas, Oommen Chandy, P.K.Kunhalikutty, K.M.Mani, Jose K Mani, Kerala Congress, PT Thomas against Oommen Chandy

Powered by Info News For You

Comments
Post a Comment