ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

ഭീവണ്ടി: (www.kvartha.com 12.06.2018) ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഭീവണ്ടിയിലെ കോടതി കുറ്റം ചുമത്തി. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന പ്രസംഗമാണ് രാഹുലിന് വിനയായത്. ഇതേ തുടര്‍ന്ന് ഭീവണ്ടിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തേ നല്‍കിയ പരാതിയാണ് കോടതിയിലെത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരെ പ്രസംഗിച്ചത്. ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആളുകള്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞ് നടക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം.

 Rahul Gandhi Pleads "Not Guilty" In Defamation Case Filed By RSS Leader, News, Politics, Trending, RSS, Complaint, Case, Court, National

കേസില്‍ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായി. എന്നാല്‍ കോടതിയില്‍ രാഹുല്‍ കുറ്റം നിഷേധിച്ചു. ഈ കേസില്‍ ഏപ്രില്‍ 23ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും രാഹുലിന്റെ അഭിഭാഷകനാണ് അന്ന് കോടതിയിലെത്തിയത്. തുടര്‍ന്നാണ് 12 ന് നേരിട്ട് ഹാജരാകാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നെങ്കിലും മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഭീവണ്ടിയിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ജാമ്യമെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi Pleads "Not Guilty" In Defamation Case Filed By RSS Leader, News, Politics, Trending, RSS, Complaint, Case, Court, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?