പുലിയെ കൊന്നത് വനംവകുപ്പ് ? വെടിവെക്കാന്‍ ചെലവിട്ടത് വന്‍ തുക
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2018) കള്ളാര്‍ പൂടംകല്ല് ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ വീണ പുള്ളിപ്പുലി ചത്ത സംഭവം വിവാദമാകുന്നു. ജീവന്‍ രക്ഷിക്കാമായിരുന്ന പുള്ളിപ്പുലിയെ വനം വകുപ്പ് കൊല്ലുകയായിരുന്നുവെന്നാണ് വന്യജീവി സംരക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.വനംവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയും നിയമലംഘനവുമാണ് പുലി ചാവാന്‍ കാരണമായതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുലി കെണിയില്‍ കുടുങ്ങിയതറിഞ്ഞിട്ടും പുലിയെ രക്ഷിക്കാന്‍ വനപാലകര്‍ എടുത്തത് വിലപ്പെട്ട 12 മണിക്കൂറുകളാണ്. അവശ നിലയിലായ പുലിയെ വെടിവെച്ചതും ചട്ടങ്ങള്‍ ലംഘിച്ചാണ്. ജില്ലാ കളക്ടറുടെയോ ആര്‍ഡിഒയുടെയോ ഉത്തരവില്ലാതെ വെടിവെക്കാന്‍ പാടില്ലെന്നാണ് നിയമം. അക്രമകാരിയല്ലാത്ത പുലിക്ക് നേരെ ആവശ്യമാണെങ്കില്‍ മാത്രം ഒരു തവണയേ വെടിവെക്കാവൂ. അല്ലായെങ്കില്‍ വനംവകുപ്പിന്റെ വലയില്‍ കുടുക്കി കൂട്ടിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് വന്യജീവി സംരക്ഷണ വിദഗ്ധന്‍ വിജയ്‌നീലകണ്ഠന്‍ പറയുന്നു.
എന്നാല്‍ ഇവിടെ മൂന്ന് മയക്കുവെടികളാണ് ഉതിര്‍ത്തത്. വെടിവെച്ചാല്‍ തന്നെ 15 മിനിട്ടിനകം വെടിയേറ്റ സ്ഥലത്ത് ഐസ്‌കട്ട വെച്ചുകെട്ടണം. വെടികൊള്ളുന്നതോടെ മൃഗശരീരം കൂടുതല്‍ ചൂടാകുന്നത് മരണത്തിന് കാരണമാകുമെന്നുള്ളതുകൊണ്ടാണിത്. എന്നിട്ടും ഐസ് ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വെടിയേറ്റ് മയങ്ങിയ പുലി ലോറിയിലേക്ക് കയറ്റുമ്പോള്‍ തന്നെ മരിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിച്ച് ഡോ. അരുണ്‍സക്കറിയ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പന്നിക്ക് വെച്ച കെണിയില്‍ പുള്ളിപ്പുലി ചത്ത സംഭവം വിവാദമായിട്ടും വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്താത്തതും നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുലി കെണിയില്‍ കുടുങ്ങിയത് എപ്പോഴാണെന്ന് പോലും വനംവകുപ്പിന് അറിയില്ലായിരുന്നു. എന്നാല്‍ തികച്ചും അവശനായി കെണിയില്‍ കുടുങ്ങിയ പുലിയെ വലയിലാക്കി രക്ഷപ്പെടുത്താമെന്നിരിക്കെ അതിന് വനംവകുപ്പ് മുതിര്‍ന്നില്ല. രാവിലെ 8 മണിക്ക് തന്നെ മൂന്ന് വയസ് പ്രായമുള്ള പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയതറിഞ്ഞ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറെ വിവരം അറിയിച്ചിരുന്നു. തൊട്ടടുത്ത് മംഗലാപുരത്ത് തന്നെ മയക്കുവെടി വിദഗ്ധന്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ സേവനം തേടാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അതിന് തയ്യാറാവാതെ 200 കിലോമീറ്ററിലധികം അകലെയുള്ള വയനാട്ടിലെ മയക്കുവെടി വിദഗ്ധനായ അരുണ്‍സക്കറിയയെയും സംഘത്തെയും എത്തിക്കുകയാണ് ചെയ്തത്.
എന്നാല്‍ ഈ സംഘം എത്താന്‍ വൈകിയതും പുലിയുടെ നില കൂടുതല്‍ വഷളാക്കി. എന്നാല്‍ ഇതിനായി വന്‍തുക പൊടിച്ചിട്ടും പുള്ളിപ്പുലിയുടെ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Leopard, Killed, Forest, Leopard killd By animal department?.

Powered by Info News For You

Comments
Post a Comment