'ബന്ധങ്ങളും സൗഹൃങ്ങളും സുഭദ്രമാക്കാന്‍ ഈദുല്‍ ഫിത്വര്‍ സഹായകമാവണം'; നേതാക്കളുടെയും സംഘടനകളുടെയും പെരുന്നാള്‍ ആശംസ
കുമ്പള: (www.kasargodvartha.com 14.06.2018) ബന്ധങ്ങള്‍ അറ്റു പോകുന്ന സമകാലീന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.
ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാളെന്നും ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
റമളാനിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം നമ്മുടെ പെരുന്നാള്‍: എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ
മഞ്ചേശ്വരം: സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെയെനന് സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറാംഗവുമായ എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ ഈദ് സന്ദേശത്തില്‍ ആശംസിച്ചു. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.
റമാദാന്‍ വിശുദ്ധിയുടെ വിളംബരമാകണം ഈദുല്‍ ഫിത്വര്‍: എസ്.വൈ.എസ്
കാസര്‍കോട്: വിശുദ്ധ റമദാന്‍ പകര്‍ന്നു നല്‍കിയ ഒരു മാസത്തെ വ്രതവിശുദ്ധി നിലനിര്‍ത്തുതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി ഈദുല്‍ ഫിത്വറിനെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.
റമദാനിന്റെ ആത്മ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. പള്ളികളും വീടുകളും കവലകളും തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.
സൃഷിടികളോട് കരുണ ചൊരിയുന്നതിലൂടെ പെരുന്നാളിനെ സജീവമാക്കുക: കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട്: സര്‍വ്വ സൃഷിടകളോടും കരുണാര്‍ദ്രമായ മനസ്സുമായി ജീവിക്കുന്നവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ കാരുണ്യവും ഒദാര്യവും ലഭിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ ഈദ് സന്ദേശത്തില്‍ അറിയിച്ചു.
പെരുന്നാള്‍ സുദിനം ബന്ധുക്കളിലേക്കും അയല്‍പക്കങ്ങളിലേക്കും കരുണയുടെ നോട്ടം പതിയണം. അവശതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമുക്കാവണം. ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കും അവസരം നല്‍കാതെ ആരാധനകളാല്‍ ധന്യമാവണം പെരുന്നാള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Eid, Trending, Top-Headlines, Eid Greetings 2018
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment