കാമുകിയുമായി മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; വിവരമറിഞ്ഞ് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തി, ചോരപ്പണം നല്‍കുന്നതിനായി വിചാരണ മാറ്റിവെച്ചു

അബുദാബി: (www.kvartha.com 27.06.2018) കാമുകിയുമായി മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന വിവരമറിഞ്ഞ് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി. 

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെ കത്തി കൊണ്ട് വധിച്ചശേഷം പാര്‍ലറില്‍ ഉണ്ടായിരുന്ന നാലു സ്ത്രീകളെയും പ്രതി കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസിന് മുന്നില്‍ ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ വര്‍ഷം ആദ്യമാണ് സംഭവം നടന്നത്. എന്നാല്‍  കേസ് ഇപ്പോഴാണ് കോടതിയുടെ പരിഗണനയില്‍ എത്തിയത്.

Man murders five people at Abu Dhabi massage parlour, Abu Dhabi, News, Crime, Criminal Case, Murder, Court, Gulf, World

മുസഫ ഇന്‍ട്രസ്റ്റിയല്‍ ഏരിയയിലെ ഈ മസാജ് പാര്‍ലര്‍ പെണ്‍വാണിഭ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്തൊനീഷ്യന്‍ യുവാവുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് പ്രതി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കൃത്യം നടത്തിയത്. അതേസമയം സംഭവം അറിഞ്ഞിട്ടും സുഹൃത്തിനെ രക്ഷിക്കാനായി അധികാരികളെ വിവരം അറിയിക്കാതിരുന്ന എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെയും കേസുണ്ട്. 

സംഭവത്തെ കുറിച്ച് കോടതി രേഖകള്‍ പറയുന്നത് ഇങ്ങനെ;

സംഭവ ദിവസം ബംഗ്ലാദേശ് സ്വദേശി പാര്‍ലറില്‍ വന്നപ്പോള്‍ ഇന്തൊനീഷ്യന്‍ പൗരന്‍ അവിടെയുണ്ടായിരുന്നു. കാമുകിയും മറ്റു നാലു സ്ത്രീകളും തൊട്ടടുത്ത മുറിയിലും. യുവതിയുമായി പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് യുവാവ് ചോദിച്ചപ്പോള്‍ അതേ എന്ന് ഇന്തൊനീഷ്യന്‍ യുവാവ് മറുപടി നല്‍കി. ഈ സമയം അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഇയാളെ ആക്രമിക്കുകയും  മരണം ഉറപ്പാക്കുന്നതുവരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, അകത്തുണ്ടായിരുന്ന സ്ത്രീകളെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. 

തൊട്ടടുത്തുള്ള ജീവനക്കാരന്‍ പാര്‍ലറില്‍ നിന്നും മോശം ഗന്ധം വന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ അഞ്ചു മൃതദേഹങ്ങളാണ് പാര്‍ലറില്‍ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവില്‍ പോലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും കോടതിയില്‍ നിഷേധിച്ചു. 

പ്രതിയെ കൂടാതെ ഇയാളുടെ കാമുകിയെയും വിവരം പുറത്തു പറയാതിരുന്ന എട്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികളായ സുഹൃത്തുക്കള്‍ നിരപരാധികള്‍ ആണെന്നും കൃത്യത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.

അതേസമയം കേസില്‍ പ്രതി ചോരപ്പണം നല്‍കിയാല്‍ കൊലപാതകികളുടെ ബന്ധുക്കള്‍ മാപ്പുനല്‍കുമോ എന്നറിയാന്‍ കേസിന്റെ വിചാരണ സെപ്തംബര്‍ 26 ലേക്ക് മാറ്റി. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man murders five people at Abu Dhabi massage parlour, Abu Dhabi, News, Crime, Criminal Case, Murder, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?