സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ ബന്ധുവായ യുവാവ് ഓടുന്ന ബസിലിട്ട് വെട്ടിക്കൊന്നു

പൂനെ: (www.kvartha.com 13.06.2018) സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ യുവാവിനെ ബന്ധുവായ യുവാവ്  ഓടുന്ന ബസിലിട്ട് വെട്ടിക്കൊന്നു. പൂനെയിലെ ഖേദ് തെഹ്സിലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

പതിനെട്ടുകാരനായ യുവാവിന്റെ സഹോദരിയുടെ ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചിരുന്നു. അശ്ലീല പരാമര്‍ശം ചേര്‍ത്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

National, News, Pune, Maharashtra, Molestation, Complaint, Murder, Youth hacked to death by cousin in running bus near Pune.

ചൊവ്വാഴ്ച ദവാലിയിലേക്ക് പോകാന്‍ ബസില്‍ കയറിയ യുവാവിനെ ബസില്‍ നേരത്തെ കയറിയിരുന്ന പ്രതി പിന്നിലൂടെ എത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയായിരുന്നു. പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവം കണ്ട് യാത്രക്കാര്‍ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഇതിനിടെ പ്രതി ഇറങ്ങി ഓടിയെങ്കിലും പിന്നീട് അറസ്റ്റിലാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Pune, Maharashtra, Molestation, Complaint, Murder, Youth hacked to death by cousin in running bus near Pune. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?