ഐ പി എല്ലില്‍ വാതുവെച്ചതായി ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍; ആറുവര്‍ഷമായി സജീവം, നഷ്ടമായത് മൂന്നു കോടി

മുംബൈ: (www.kvartha.com 02.06.2018) ഐപിഎല്‍ വാതുവയ്പ് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചതായി പോലീസ്. കഴിഞ്ഞ ആറു വര്‍ഷമായി വാതുവയ്പില്‍ സജീവമാണെന്ന് വ്യക്തമാക്കിയ ഖാന്‍, തനിക്ക് മൂന്നു കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസിന് മൊഴി നല്‍കി.

ഈ സീസണിലും വാതുവയ്പ് നടത്തിയതായി ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചെന്നാണു റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയാണ് താനെ പോലീസ് സ്‌റ്റേഷനില്‍ അര്‍ബാസ് ഖാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

Actor Arbaaz Khan Admits To Betting In IPL, Lost Rs. 2.80 Crore To Bookie: Police, Mumbai, News, IPL, Police, Cricket, Report, Threatened, National, Cinema, Actor

ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പോലീസ് അര്‍ബാസിനു സമന്‍സ് അയച്ചിരുന്നു. നേരത്തേ അറസ്റ്റിലായ നാലു വാതുവയ്പുകാരുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനാണ് അര്‍ബാസിനെ വിളിച്ചുവരുത്തിയതെന്നു ഡിസിപി (ക്രൈം) അഭിഷേക് ത്രിമുഖെ പറഞ്ഞു. സോനു ജലാന്‍, സോനു മലാദ് എന്നിവരുള്‍പ്പെടെയുള്ള വാതുവയ്പുകാരാണ് അറസ്റ്റിലായത്. ഇതില്‍ സോനു ജലാന്‍ എന്ന വാതുവയ്പുകാരന്‍ അറസ്റ്റിലായതോടെയാണ് അര്‍ബാസ് ഖാന്റെ പങ്ക് പുറത്തായത്.

വാതുവയ്പില്‍ തോറ്റ അര്‍ബാസ് തനിക്ക് 2.80 കോടി രൂപ തരാനുണ്ടെന്നും അതു തരാതായതോടെ താരത്തെ ഭീഷണിപ്പെടുത്തിയെന്നും സോനു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഇവരുമായുള്ള ബന്ധം വ്യക്തമാകുകയും ചെയ്തു.

അതേസമയം നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിനു ബന്ധമുണ്ടെന്നും ഇയാളുടെ സംഘത്തിന് വര്‍ഷത്തില്‍ 100 കോടിയിലേറെ രൂപയുടെ ലാഭമാണു വാതുവാതുവയ്പിലൂടെ ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു. ആരംഭകാലം മുതല്‍ വാതുവയ്പു വിവാദങ്ങളുടെ നിഴലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

ഒരു നിര്‍മ്മാതാവും വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയും അര്‍ബാസ് നല്‍കി. വാതുവയ്പ് തനിക്ക് വിനോദമാണ്. വര്‍ഷങ്ങളായി ക്രിക്കറ്റില്‍ വാതുവയ്പ് നടത്തുന്നു. സോനു ജലാന് 2.8 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. ഈ പണം നല്‍കിയില്ലെങ്കില്‍ തന്റെ വാതുവയ്പ് ഇടപാട് പുറത്തുവിടുമെന്ന് സോനു ഭീഷണിപ്പെടുത്തിയിരുന്നു.

അഞ്ചംഗ അന്വേഷണ സംഘമാണ് അര്‍ബാസിനെയും സോനുവിനെയും ചോദ്യം ചെയ്യുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വാതുവയ്പുമായുള്ള ബന്ധം അര്‍ബാസിന് അറിയാമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഖാന്റെ കുടുംബത്തിന് അറിവുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലാനിനെതിരെ ഐപിസി 420, 465, 468, 471, 34, ഐ.ടി ആക്ട് 66എ, ചൂതാട്ട നിരോധന നിയമം 4(എ)5 എന്നിവ പ്രകാരം കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Arbaaz Khan Admits To Betting In IPL, Lost Rs. 2.80 Crore To Bookie: Police, Mumbai, News, IPL, Police, Cricket, Report, Threatened, National, Cinema, Actor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?