രജനീകാന്ത് ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു; മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും വാട്ടാല്‍ നാഗരാജ്

ബംഗളൂരു: (www.kvartha.com 05.06.2018) രജനീകാന്ത് ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാവ് വാട്ടാല്‍ നാഗരാജ് പ്രഖ്യാപിച്ചു. അതേസമയം, ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തമിഴ്‌നാട്ടിലേയ്ക്കു പോകാന്‍ സൗകര്യമൊരുക്കുമെന്നു രജനി ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതാണു കന്നഡ സംഘടനകളെ ചൊടിപ്പിച്ചത്. ഇതോടെ കന്നഡ സംഘടനകള്‍ കാലാ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യപിക്കുകയും ചെയ്തു. മാത്രമല്ല, രജനീകാന്ത് മാപ്പുപറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നു കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിലപാടെടുത്തു. എന്നാല്‍ മാപ്പു പറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കന്നഡ സംഘടനകള്‍. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനും നീക്കം നടക്കുന്നു.

Rajinikanth's Kaala: Stalemate over movie’s release in Karnataka continues, Bangalore, News, Trending, Protesters, Karnataka, Cinema, Entertainment, National

അതേസമയം, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നു ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കാവേരി പ്രശ്‌നം പരിഹാരമില്ലാതെ സജീവമായി നിലനിര്‍ത്തുന്നതിന്റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും കാലയും കാവേരിയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നുമായിരുന്നു ചലച്ചിത്രതാരം പ്രകാശ് രാജിന്റെ ചോദ്യം. പറയുന്ന കാര്യങ്ങളെപ്പറ്റി രജനി കൂടുതല്‍ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാലാ അല്ല കാവേരിയാണു തനിക്കു പ്രധാനമെന്നായിരുന്നു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ കമല്‍ഹസന്റെ നിലപാട്.


Keywords: Rajinikanth's Kaala: Stalemate over movie’s release in Karnataka continues, Bangalore, News, Trending, Protesters, Karnataka, Cinema, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?