കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രനിലപാടില്‍ പ്രതിഷേധം അണപൊട്ടുന്നു; കേന്ദ്രമന്ത്രി മാന്യതയും ഉത്തരവാദിത്വവും കാട്ടണമെന്ന് മന്ത്രി ജി സുധാകരന്‍
കൊച്ചി:(www.kvartha.com 24/06/2018) കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രനിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി ഉപേക്ഷിച്ച വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ച കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരേ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. ഭരണഘടനാപ്രകാരമുള്ള മാന്യതയും ഉത്തരവാദിത്വവും കേന്ദ്രമന്ത്രി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെയില്‍ വികസനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിയൂഷ് ഗോയലിന്റെ നിലപാടിനോട് മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി പ്രതികരിച്ചിരുന്നു.
കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തെങ്കിലും വിളിച്ച് പറയാന്‍ പാടില്ലെന്നും അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാനത്ത് നല്ല പുരോഗിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തെ എഴുതി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരനും കേന്ദ്ര റെയില്‍വ മന്ത്രി ഗോയലിനെതിരേ രംഗത്തുവന്നത്. ലഭിക്കേണ്ട അവകാശങ്ങള്‍ പിടിച്ചുമേടിക്കാന്‍ മലയാളികള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോഴുള്ള രണ്ട് വരികള്‍ക്കൊപ്പം രണ്ട് വരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് വേറെ സ്ഥലം ഏറ്റെടുത്തുകൊടുക്കണമെന്നാണ് പിയൂഷ് ഗോയല്‍ പറയുന്നത്. കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Chief Minister, Pinarayi vijayan, G Sudhakaran against Railway minister

Powered by Info News For You

Comments
Post a Comment