സെന്റ് പോള്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി മര്‍ദ്ദിച്ച വീഡിയോ; അഞ്ച് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: (www.kvartha.com 13.06.2018) നഗരത്തിലെ കോളേജില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ മിഷന്‍ കോളേജിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാര്‍ത്ഥികളായ അര്‍ണബ് ഘോഷ്, അവിജിത് ദോലോയ്, ക്ലര്‍ക്ക് ആനന്ദ പ്രമാണിക്, തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളായ ഖയൂം മുല്ല, ശെയ്ഖ് ഇനാമുല്‍ ഹഖ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഖയൂമും ഇനാമുല്‍ ഹഖും കോളേജുമായി ബന്ധപ്പെട്ടവര്‍ അല്ല.

മേയ് 17നാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സംഘം നഗ്‌നനാക്കി മര്‍ദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കോളേജില്‍ നടത്തിയ ഫണ്ട് പിരിവിനെ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വീഡിയോ വൈറലായതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതരെ സമീപിക്കുകയും ചെയ്തു.  അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

National, Kolkatta, Ragging

കോളേജിനകത്ത് നടന്ന അന്വേഷണത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളേയും ക്ലര്‍ക്കിനേയും പുറത്താക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Kolkata police has arrested all the five people accused in the recent case of ragging at St Paul's Cathedral Mission College.

Keywords: National, Kolkatta, Ragging 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?