പഞ്ചായത്തില്‍ മെമ്പര്‍ക്ക് സ്വന്തം കാര്യം സിന്ദാബാദ്! പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പിഡബ്ല്യൂഡി സ്ഥലം കൈയ്യേറി സ്ഥലത്ത് മതില്‍കെട്ടിയതായി ആക്ഷേപം

ബദിയടുക്ക: (www.kasargodvartha.com 25.06.2018) ബദിയടുക്ക പഞ്ചായത്തില്‍ മെമ്പര്‍ക്ക് സ്വന്തം കാര്യം സിന്ദാബാദ് എന്ന് ജനങ്ങള്‍. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പിഡബ്ല്യൂഡി സ്ഥലം കൈയ്യേറി പഞ്ചായത്ത് മെമ്പറുടെ ബന്ധുവിന്റെ സ്ഥലത്ത് മതില്‍കെട്ടിയതായാണ് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നത്. ബദിയടുക്ക പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ബി. ശാന്തയ്‌ക്കെതിരെയാണ് സിപിഎം പ്രവര്‍ത്തക സാവിത്രി പി.ഡബ്ല്യൂ.ഡി അസി. എഞ്ചിനീയര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയത്.

നാലു ലക്ഷം രൂപ ചിലവില്‍ എസ് സി കോളനികള്‍ക്ക് കോമ്പൗണ്ട് വാള്‍ നിര്‍മിക്കുന്നതിനാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. 10 കുടുംബങ്ങളുള്ള കോളനിയില്‍ പഞ്ചായത്ത് മെമ്പറുടെ ബന്ധുവിനും ഭര്‍ത്താവിനും സ്ഥലമുണ്ട്. ഇതില്‍ ബന്ധുവിന്റെ സ്ഥലത്താണ് പിഡബ്ല്യുഡി റോഡ് കൈയ്യേറി മതില്‍ കെട്ടിയതെന്നാണ് ആക്ഷേപം. അതേസമയം സ്ഥലം കൈയ്യേറിയിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന ശേഷമാണ് മതില്‍ നിര്‍മിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് മെമ്പര്‍ ശാന്ത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തന്റെ ഭര്‍തൃബന്ധുവും എസ് സി വിഭാഗമായതിനാല്‍ ആനുകൂല്യം നല്‍കിയതില്‍ തെറ്റില്ലെന്നാണ് പഞ്ചായത്ത് മെമ്പറുടെ വിശദീകരണം. 10 കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി കോമ്പൗണ്ട് വാള്‍ കെട്ടാനുള്ളതെന്നും അടുത്ത ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് കോമ്പൗണ്ട് വാള്‍ നിര്‍മിക്കുമെന്നും അവര്‍ പറഞ്ഞു. സ്ഥലം കൈയ്യേറിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതില്‍ തടസമില്ലെന്നും പഞ്ചായത്ത് മെമ്പര്‍ വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Police, Panchayath, CPM, complaint, District Collector, Land Encroachment complaint against Panchayath member
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?