ഫഹദ് വധം: പ്രതീക്ഷിച്ചത് തൂക്കുകയര്‍, കിട്ടിയത് വധശിക്ഷ വിധിയില്‍ നിരാശയെന്ന് പിതാവ്
കാസര്‍കോട് (www.evisionnews.co): നാടിനെ നടുക്കിയ ഫഹദ് വധക്കേസില്‍ ജില്ലാ അഡീഷണല്‍ സെക്ഷന്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ തൃപ്തരാവാതെ പിതാവ് അബ്ബാസും കുടുംബവും. ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് പ്രതി വിജയന് ശിക്ഷ വിധിച്ചത്. എന്നാല്‍ ഞങ്ങള്‍ അനുഭവിച്ച വേദനകള്‍ ഇതിനെക്കാള്‍ വലുതാണ്. അതുകൊണ്ട് തന്നെ ജില്ലാ സെഷന്‍ കോടതിയുടെ വിധിക്കെതിരെ എന്ത് ചെയ്യുമെന്നത് കേസില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് പിതാവ് അബ്ബാസ് പറയുന്നു
വധശിക്ഷയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതിക്ക് കിട്ടിയത് ജീവപര്യന്തമാണ്. അതുകൊണ്ട് അത്തരമൊരു നീതിക്കായി ഏതറ്റം വരെയും പോകുമെന്നും പിതാവ് അബ്ബാസ് പറയുന്നത്. ജില്ലാ സെക്ഷന്‍ കോടതിയുടെ വിധിയില്‍ തൃപ്തരല്ലെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അത്തരത്തിലുള്ള നിയമപരമായ നീക്കമായിരിക്കും ഫഹദിന്റെ കേസില്‍ കുടുംബം ചെയ്യുക. മാനസിക വൈകല്യമുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും കോടതി അത് മുഖവിലക്കെടുത്തിരുന്നില്ല. പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഫഹദിനായി വാദിച്ച പ്രോസിക്യൂട്ടറും വാദിച്ചത്. കോടതി ഐ.പി.സി 302, 341 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിധിപുറപ്പെടുവിച്ചത്.
Powered by Info News For You

Comments
Post a Comment