ആ ലക്ഷ്വറി കാറിന്റെ ജനല്‍ തുറന്നു കണ്ടപ്പോള്‍ 'ഞെട്ടിപ്പോയി': അവിടെ അതാ കോഹ് ലിക്കൊപ്പം സുന്ദരിയായ പെണ്‍കുട്ടി: കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ട്വിസ്റ്റ്

മുംബൈ: (www.kvartha.com 17.06.2018) ആ ലക്ഷ്വറി കാറിന്റെ ജനല്‍ തുറന്നു കണ്ടപ്പോള്‍ 'ഞെട്ടിപ്പോയി', അവിടെ അതാ കോഹ് ലിക്കൊപ്പം സുന്ദരിയായ പെണ്‍കുട്ടി, കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ട്വിസ്റ്റ് . മുംബൈയില്‍ യാത്രയ്ക്കിടെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞയാളെ ശാസിച്ച സംഭവത്തിലാണ് 'ട്വിസ്റ്റ്' ഉണ്ടായിരിക്കുന്നത്. അനുഷ്‌ക കാര്‍ യാത്രികനോട് നടത്തിയ ഈ പെര്‍ഫോര്‍മന്‍സ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ് ലി ക്യാമറയില്‍ പകര്‍ത്തുകയും വീഡിയോ ട്വീറ്റ് ചെയ്ത് നാട്ടുകാരെ മുഴുവനും അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ നടി അനുഷ്‌കയ്ക്കും കോഹ്‌ലിക്കും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മാലിന്യം വലിച്ചെറിഞ്ഞ ആളെ കണക്കിട്ട് ചീത്ത വിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവരുടെ 'ശാസന' ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്. മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിങ്ങാണ് അനുഷ്‌കയുടെയും കോഹ്‌ലിയുടെയും 'മോശം' പെരുമാറ്റത്തെപ്പറ്റി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

Virat Kohli shares video of Anushka scolding man for littering streets, Mumbai, News, Video, Twitter, Cricket, Sports, Actress, Cinema, Entertainment, National, Humor

മാലിന്യം വലിച്ചെറിഞ്ഞ അര്‍ഹാന്റെ കാര്‍ തടഞ്ഞ് 'ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം' എന്നാണ് അനുഷ്‌ക ശാസിച്ചത്. എന്നാല്‍ ലക്ഷ്വറി കാറില്‍ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ് ലിയുടെ ട്വീറ്റ്. ഇതിന്റെ വിഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. ഇതിനു മറുപടിയായാണു അര്‍ഹാന്‍ രംഗത്തെത്തിയത്. റോഡിലുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്നും യുവാവ് കുറിക്കുന്നു.

ഈ പോസ്റ്റില്‍ നിന്നു യാതൊരു 'മൈലേജും' പ്രതീക്ഷിച്ചല്ല ഇക്കാര്യങ്ങള്‍ കുറിക്കുന്നതെന്ന അഭിസംബോധനയോടെയാണു തുടക്കം. 'യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഞാന്‍ കാരണക്കാരനായി. എന്റെ സമീപത്തു കൂടി ഒരു കാര്‍ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിന്‍ഡോ താഴ്ന്നു, അവിടെ നിന്നതാ സുന്ദരിയായ അനുഷ്‌ക ശര്‍മ. അവര്‍ എനിക്കു നേരെ ഒച്ചയുയര്‍ത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്തു പിടിച്ചതു പോലെ.

എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാന്‍ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കില്‍ അനുഷ്‌കയുടെയും കോഹ്‌ലിയുടെയും സ്റ്റാര്‍ വാല്യു കുറഞ്ഞു പോകുമായിരുന്നോ! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്!

എന്റെ ലക്ഷ്വറി കാറില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണ മാലിന്യത്തേക്കാള്‍ വലുതാണ് നിങ്ങളുടെ വായില്‍ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറില്‍ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയ്ക്കു സമാനമായതെന്നും അര്‍ഹാന്‍ പ്രതികരിച്ചു.

അതേസമയം ഒട്ടേറെ പേര്‍ അര്‍ഹാനു പിന്തുണയുമായും രംഗത്തെത്തി. പരിസര മലിനീകരണം ഇല്ലാതാക്കണമെങ്കില്‍ ആദ്യം കാറില്‍ നിന്നിറങ്ങി പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കൂ എന്നാണു ചിലര്‍ കോഹ്‌ലിയോടും അനുഷ്‌കയോടും പറഞ്ഞത്. കാറിനകത്തെ എസി ഓഫ് ചെയ്ത് ഭൂമിയെ രക്ഷിക്കാനും ആഹ്വാനമുണ്ട്.

അതിനിടെ വീഡിയോയില്‍ യുവാവിന്റെ മുഖം കാണിച്ച് അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചിലര്‍ കുറിച്ചു. ലക്ഷക്കണക്കിനു പേരാണ് കോഹ്‌ലിയുടെ ട്വിറ്റര്‍-ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ കണ്ടത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുമായി അനുഷ്‌ക ശര്‍മ സഹകരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli shares video of Anushka scolding man for littering streets, Mumbai, News, Video, Twitter, Cricket, Sports, Actress, Cinema, Entertainment, National, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?