രാഹുലിന് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: (www.kvartha.com 19.06.2018) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുലിന്റെ 48-ാം ജന്മദിനമാണ് ചൊവ്വാഴ്ച. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. 'കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നു'' മോഡി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് രാഹുലിന്റേത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി രാഹുലിന് ജന്മദിനാശാസംകള്‍ നേര്‍ന്നു.

PM Modi Tweets Rahul Gandhi On Birthday, Wishes Him "Long And Healthy Life", New Delhi, Politics, Birthday Celebration, News, Prime Minister, Narendra Modi, Rahul Gandhi, National

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു രാഹുല്‍ പ്രധാനമന്ത്രിയെ ട്വിറ്ററില്‍ കടന്നാക്രമിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മോഡി പിറന്നാള്‍ ആശംസ നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം മോഡിയുടെ ജന്മദിനത്തിനു രാഹുലും ആശംസ പങ്കുവച്ചിരുന്നു.

Keywords: PM Modi Tweets Rahul Gandhi On Birthday, Wishes Him "Long And Healthy Life", New Delhi, Politics, Birthday Celebration, News, Prime Minister, Narendra Modi, Rahul Gandhi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?