ഒരു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ കുറ്റപ്പെടുത്തല്‍ സഹിക്കാതായതോടെ കഴുത്തു ഞെരിച്ച് കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: (www.kvartha.com 07/06/2018) കുറ്റപ്പെടുത്തല്‍ സഹിക്കാതായതോടെ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. നിരന്തരം കുറ്റപ്പെടുത്തല്‍ കേട്ട് ദേഷ്യം മൂത്ത ഭര്‍ത്താവാണ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നത്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

പശ്ചിമ ബംഗാള്‍ സ്വദേശി യാസീനാണ് ഭാര്യ ജാന്ഹവിയെ കൊന്നത്. നിരന്തരം ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും സംഭവ ദിവസവും ഭാര്യ കുറ്റപ്പെടുത്തിയെന്നും ഇത് സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് യാസീന്‍ പോലീസിനോട് പറഞ്ഞു.

News, New Delhi, National, Police, Police Station, Delhi man strangulates wife, walks into police station to confess

കഴുത്തു ഞെരിച്ചാണ് ഭാര്യയെ കൊന്നത്. തുടര്‍ന്ന് നേതാജി സുഭാഷ് പാലസ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബിഹാറുകാരിയായ ജാന്ഹവിയെ യാസീന്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ് യാസീന്‍. കൊലപാതകത്തില്‍ അതീവ ദുഖിതനാണ് യാസീനെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Police, Police Station, Delhi man strangulates wife, walks into police station to confess


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?