വയനാട്ടില്‍ പ്രളയദുരിതം നേരിടുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍
തിരുവനന്തപുരം: (www.kvartha.com 18.06.2018) വയനാട് ജില്ലയില്‍ ദുരന്തത്തിനിരയായവരുടെ സംരക്ഷണവും യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വയനാട് ജില്ലയില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് വിവിധ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ദേശീയപാതകളില്‍ നാശനഷ്ടം ഉണ്ടാവുകയും വയനാട് ദേശീയപാത 766ല്‍ വലിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തു.
വയനാട് ജില്ലയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സമയോചിതമായ ഇടപെടലും, രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും, എല്ലാ തലത്തിലുമുള്ള ജനങ്ങളുടെ പിന്തുണയുമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പോലീസ്, അഗ്‌നിശമനസേന, റവന്യൂ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും കാലവര്‍ഷക്കെടുതി നേരിടാന്‍ പ്രവര്‍ത്തനസജ്ജമാണ്.
218 വീടുകള്‍ ഭാഗികമായും ഏഴുവീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 130 ഹെക്ടര്‍ കൃഷിനാശം കണക്കാക്കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ മൂന്നു പേര്‍ മരണപ്പെട്ടു, ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മൂന്ന് താലൂക്കുകളിലുമായി 21 ദുരിതാശ്വാസ ക്യാമ്പുകള്‍ ഏര്‍പ്പെടുത്തി ദുരിതബാധിതരായ 431 കുടുംബങ്ങളിലെ 1,671 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും രോഗബാധിതരെ കണ്ടെത്തി ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
ക്യാമ്പുകളില്‍ നല്ല ഭക്ഷണം ലഭ്യമാക്കുന്നതിനും ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആരോഗ്യപരിശോധന നടത്തണമെന്നും, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദിവാസികള്‍ക്കു നല്‍കിയിരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 15ന് ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കെടുതികള്‍ക്കിരയായവര്‍ക്ക് ധനസഹായം അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ കലക്ടര്‍മാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗതാഗത തടസ്സത്തിന് പരിഹാരം
താമരശ്ശേരി ചുരം വഴിയുള്ള റോഡില്‍ ഏകദേശം 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി തകര്‍ന്ന നിലയാണുള്ളത്. അതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കുവാനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുരത്തിന്റെ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലേക്കുള്ള ചുര പാതകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമ്പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താതെ നിയന്ത്രിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍, കര്‍ണാടകത്തിലേക്കുള്ള മാക്കൂട്ടംപെരുമ്പാടി മൈസൂര്‍ തലശ്ശേരി പാതയില്‍ കുടക് ജില്ലാ ഭരണകൂടം സമ്പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാത ഗതാഗതസജ്ജമാക്കാന്‍ കേരളത്തിന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
മുമ്പ് ദുരന്തങ്ങള്‍ ഉണ്ടായ ഘട്ടങ്ങളില്‍ നഷ്ടപരിഹാര തുക യഥാസമയം വിതരണം ചെയ്യാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM on Flood, Thiruvananthapuram, News, Chief Minister, Pinarayi vijayan, Malappuram, Kannur, Politics, Kerala.

Powered by Info News For You

Comments
Post a Comment