കേരളത്തിലെ പോലീസുകാര്‍ കുടുങ്ങുന്നു, രണ്ട് ദിവസത്തിനുള്ളില്‍ ഒരാള്‍ വച്ച്

കോട്ടയം:(www.kvartha.com 02/06/2018) സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്നത് മുമ്പെങ്ങുമില്ലാത്ത വിധം പരാതികള്‍. രണ്ട് ദിവസം കൂടുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായി പുറത്താകുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിലും,കൈക്കൂലി വാങ്ങിയതിന്റെ പേരിലും, മദ്യപിച്ച് സ്റ്റേഷനില്‍ എത്തിയതിന്റെ പേരിലും മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലും ആണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 365 പോലീസുകാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് പോലീസിനെതിരായ ആക്ഷേപം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടപടി നേരിടുന്നത്. ഇതിന്റെ പേരില്‍ മാത്രം 74 പോലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടു കൊണ്ടിരിക്കുന്നത്. ചുരക്കം ചിലര്‍ പ്രതിസ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. ഇതു കൂടാതെ 50ഓളം പരാതികളില്‍ പരിശോധന നടക്കുന്നു വരികയാണ്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിലും, കൊല്ലം റൂറല്‍ പോലീസ് പരിധിയിലുമാണ് ഏറ്റവും കൂടുതല്‍ പോലീസുകാര്‍ നടപടികള്‍ നേരിട്ടത്.

 News, Kottayam, Police, LDF,Government alert on complaints against police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Police, LDF,Government alert on complaints against police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?