അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ജയില്‍ മോചിതനായി

ദുബൈ: (www.kvartha.com 09.06.2018) നീണ്ട വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റകൃത്യത്തിന് ദുബൈ ജയിലില്‍ കഴിഞ്ഞിരുന്ന അറ്റ്ലസ് ജ്വല്ലറി ശൃംഖല ഉടമ രാമചന്ദ്രന്‍ മോചിതനായതെന്നാണ് റിപ്പോര്‍ട്ട്.



ബാങ്കുകളുമായി നേരത്തേ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. സ്വര്‍ണം വാങ്ങാന്‍ വായ്പ നല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. ഈ കേസിലും ഇപ്പോള്‍ ധാരണയിലെത്തിയെന്നാണ് വിവരം. ഇതോടെയാണ് മോചനം സാധ്യമായത്.

1000 കോടി രൂപയുടെ വായ്പക്കുടിശ്ശിക വരുത്തിയതിനാണു ജയിലിലായിരുന്നത്. 22 ബാങ്കുകളുടെ കേസ് ഒത്തുതീര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Jail, Bank, Report, Case, Gold bizman Atlas Ramachandran released from Dubai jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?