ഞങ്ങള്‍ക്കുമുണ്ടൊരു ഗോള്‍ മെഷീന്‍; അന്താരാഷ്ട്രാ ഗോള്‍ നേട്ടത്തിന്റെ കാര്യത്തില്‍ മെസ്സിയെയും റൊണാള്‍ഡോയെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് സുനില്‍ ഛേത്രി; ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് കീരിടം
മുംബൈ: (www.kvartha.com 10.06.2018) തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അപരാജിത മുന്നേറ്റത്തില്‍ കെനിയയ്ക്ക് അടിപതറിയപ്പോള്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ മുത്തമിട്ടു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കെനിയയെ തകര്‍ത്തത്. ഏഴ്, 28 മിനുട്ടുകളിലാണ് ഇന്ത്യ ഗോള്‍ നേടിയത്.
ഇരട്ടഗോളുകളോടെ അന്താരാഷ്ട്രാ ഗോള്‍ ശരാശരിയില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ മെസ്സിയെയും റൊണാള്‍ഡോയെയും പിന്നിലാക്കി സുനില്‍ ഛേത്രി ഒന്നാം സ്ഥാനത്തെത്തി. 101 കളികളില്‍ നിന്ന് 0.63 ശരാശരിയില്‍ 64 ഗോളുകളാണ് ഛേത്രി നേടിയത്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോ 150 കളികളില്‍ നിന്ന് 81 (ശരാശരി 0.54) ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി നേടിയത് 124 കളികളില്‍ നിന്ന് 64 (ശരാശരി 0.51) ഗോളുകള്‍. ഗോളുകളുടെ എണ്ണത്തില്‍ മെസ്സിക്കൊപ്പം രണ്ടാമതാണ് ഛേത്രി.
നിറഞ്ഞ സ്റ്റേഡിയത്തിന് നടുവില്‍ കെനിയന്‍ പ്രതിരോധത്തിന്റെ ക്ഷമ പരീക്ഷിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ഏഴാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഛേത്രി തന്ത്ര്പരമായി വല കുലുക്കി. 28 ാം മിനുട്ടില്‍ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് ലഭിച്ച പന്ത് വലയിലെത്തിച്ച് ഛേത്രി തന്നെയാണ് ലീഡ് നില ഉയര്‍ത്തിയത്. രണ്ടാം പകുതിയില്‍ ഇന്ത്യ മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. കെനിയ മുന്നേറ്റനിര ശക്തമായി ആക്രമിച്ചുകൊണ്ടേയിരുന്നു.
ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയതോടെ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ ഛേത്രിയുടെ പേരിലായി. ഈ ടൂര്‍ണമെന്റില്‍ 20 ഗോളുകളാണ് ആകെ പിറന്നത്.
Keywords: India, World, Sports, News, Football, Mumbai, Leonal Messi, Cristiano Ronaldo, Intercontinental Cup: India beat Kenya and got title, Sunil Chetri,

Powered by Info News For You

Comments
Post a Comment