നിയമവിദ്യാര്‍ത്ഥിനിക്ക് നേരെ അശ്ലീലം കാണിച്ച മധ്യവയസ്‌കനെ കുറിച്ച് സൂചന

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2018) നിയമവിദ്യാര്‍ത്ഥിനിയെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മുണ്ട്‌പൊക്കി അശ്ലീലം കാണിച്ച മധ്യവയസ്‌കനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കനെയാണ് പോലീസ് സംശയിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥിനിയായ കാഞ്ഞങ്ങാട് സൗത്തിലെ കവിതക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ കവിത എത്തി ആളെ തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
Kasaragod, Kanhangad, Police, Law student, Case, Abusive action against law student; Information about accused

കരാട്ടെ പഠിച്ചിരുന്ന കവിത ഉടന്‍ തന്നെ അശ്ലീലം കാണിച്ച മധ്യവയസ്‌കനെ അടിച്ചുവീഴ്ത്തുകയായിരുന്നു. കവിത സംഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതോടെ മാധ്യമങ്ങള്‍ എറ്റെടുക്കുകയും വന്‍ പിന്തുണയും അഭിനന്ദനവും ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ടു ദിവസങ്ങളിലായി പോലീസ് സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലാണ്മധ്യവയസ്‌കനെ കുറിച്ച് സൂചന ലഭിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. അശ്ലീലപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ കവിത തിരിച്ചറിഞ്ഞാല്‍ ഇയാളെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മംഗളൂരുവില്‍ നിയമ വിദ്യര്‍ത്ഥിയായ കവിതയ്ക്ക് ജുലൈ രണ്ടുവരെ പരീക്ഷയുള്ളതിനാല്‍ വിദ്യാര്‍ഥിയെത്തിയശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാവുകയുള്ളു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Police, Law student, Case, Abusive action against law student; Information about accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?