പഞ്ചായത്ത് സെക്രട്ടറിയുടെ ഷര്‍ട്ട് കീറി പരിക്കേല്‍പ്പിച്ച പ്രതികളെ കോടതി വെറുതെ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 21.06.2018) പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ. മോഹന്‍ദാസിനെ പഞ്ചായത്ത് ഓഫീസില്‍ കയറി ഷര്‍ട്ട് കീറി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ കാവേരികാനയിലെ ജോസഫ് ഡിസൂസ, കോടിമൂലയിലെ ഗിരീഷ, സീതാംഗോളി രാജീവ് കോളനിയിലെ പീറ്റര്‍ മച്ചോട, സുബ്രഹ്മണ്യ എബ്ബാര്‍, പ്രവീണ എന്നിവരെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരപരാധികളായി പരിഗണിച്ച് വിട്ടയച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ. രാമ പാട്ടാളി കുമ്പള ഹാജരായി.

Kasaragod, Kerala, news, Panchayath, Secretary, court, Puthige, Assault case, accused, acquitted.

ഈ കേസില്‍ പരിക്കേറ്റ പഞ്ചായത്ത് സെക്രട്ടറിയെ കൂടാതെ പഞ്ചായത്ത് ഓഫീസില്‍ മറ്റു നാലുപേരു കൂടി പ്രതികള്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2009 ഒക്‌ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിന്റെ ഒന്നാം പ്രതി ജോസഫ് ഡിസൂസ സീതാംഗോളി ജംഗ്ഷനില്‍ റോഡരികില്‍ പല വര്‍ഷങ്ങളായി ഒരു പെട്ടിക്കട നടത്തുകയായിരുന്നു. ജനങ്ങളുടെ കംപ്ലെയിന്റ് ഉണ്ടായതിനാല്‍ പഞ്ചായത്ത് സെക്രട്ടറി ജോസഫ് ഡിസൂസയോട് പെട്ടിക്കട മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം പാലിക്കാത്തതുകൊണ്ട് സെക്രട്ടറി ജെ.സി.ബി ഉപയോഗിച്ച് പെട്ടിക്കട ഒഴിപ്പിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ പ്രതികള്‍ പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് സെക്രട്ടറിയുടെ ഷര്‍ട്ട് കീറി പരിക്കേല്‍പ്പിച്ച് വൈകുന്നേരം ആറ് മണിവരെ ബന്ധനത്തില്‍ വെച്ചുവെന്നായിരുന്നു കേസ്.

സെക്രട്ടറിയുടെ പരാതിയില്‍ കുമ്പള പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Panchayath, Secretary, court, Puthige, Assault case accused acquitted. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?