താജ്മഹല്‍ ഇനി രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍; ആവശ്യവുമായി ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: (www.kvartha.com 13.06.2018) താജ്മഹലിന്റെ കവാടം തകര്‍ക്കാനുള്ള ശ്രമത്തിന് പിന്നാലെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ രംഗത്ത്. താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആണ് രംഗത്തെത്തിയത്. താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റിയുള്ള പേര് നല്‍കണമെന്നാണ് ബിജെപി എംഎല്‍എയുടെ ആവശ്യം.

തനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ 15 ദിവസം കൊണ്ട് താജ്മഹലിന്റേയും ലഖ്നൗവിലെ അക്ബറി ഗേറ്റിന്റേയും പേര് മാറ്റുമായിരുന്നെന്ന് സുരേന്ദ്ര പറഞ്ഞു. പേര് മാറ്റം സംബന്ധിച്ച വിഷയം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തെഴുതും. മുഗള്വേരി റെയില്‍വേ സ്റ്റേഷന് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയ യോഗി ആദിത്യനാഥിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നതായും സുരേന്ദ്ര പറഞ്ഞു.


താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന വാദം സംഘപരിവാര്‍ കുറച്ചുനാളുകളായി ഉന്നയിക്കുന്നുണ്ട്. താജ്മഹല്‍ പൊളിച്ചു മാറ്റണമെന്നും പേര് മാറ്റണമെന്നും അടക്കം പല വാദങ്ങളാണ് സംഘപരിവാര്‍ സംഘടനകളും നേതാക്കളും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം താജ്മഹലിന്റെ ഗേറ്റ് വി എച്ച് പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചാണ് ഗേറ്റ് തകര്‍ത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Taj Mahal, BJP, Taj Mahal should be renamed to Ram Mahal or Shivaji Mahal: BJP MLA . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?