കുഞ്ഞിന് പേരിടാനും തെരഞ്ഞെടുപ്പ്; വ്യത്യസ്ത മാര്‍ഗവുമായി ദമ്പതികള്‍
നാഗ്പൂര്‍: (www.kvartha.com 20.06.2018) ഇന്ന് ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് വെപ്രാളമാണ്. എന്ത് പേരിടണം, ഇതുവരെ ആരും ഇടാത്തതായിരിക്കണം, വ്യത്യസ്ത ഉണ്ടായിരിക്കണം, അത്ഭുതപ്പെടുത്തുന്നതായിരിക്കണം എന്നീ ചിന്തകളായിരിക്കും മിക്ക മാതാപിതാക്കള്‍ക്കും. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ പലരും നെറ്റിനുമുന്നിലിരുന്ന് പുതിയ പേരുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയും കാണാം. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതിയ രീതി പരീക്ഷിക്കുകയാണ് മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഈ മാതാപിതാക്കള്‍. കുഞ്ഞിന് പേരിടുന്നതിന് ഒരു തെരഞ്ഞെടുപ്പ് തന്നെ ഇവര്‍ നടത്തി.
പേരിടല്‍ ചടങ്ങിന് പങ്കെടുത്ത അതിഥികളാണ് പേരിന് വേണ്ടി വോട്ട് ചെയ്തത്. യഥാര്‍ത്ഥ വോട്ടെടുപ്പിന് സമാനമായി പ്രത്യേകം സജ്ജീകരിച്ച ഹാളിലായിരുന്നു വോട്ടെടുപ്പ്. ജൂണ്‍ 15നായിരുന്നു പേരിടുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് നടന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ സഹായത്തോടെയല്ല വോട്ടെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കുന്നതിന് സമാനമായി മൂന്നു പേരുകള്‍ എഴുതിയിരുന്നു. ഇതില്‍ നിന്നും താത്പര്യമുള്ള പേരിന് നേരെ ഇതിനെക്കുറിച്ച് അഭിപ്രായമെഴുതാനുള്ള കോളവും നല്‍കിയിരുന്നു.
യക്ഷ്, യോവിക്, യുവാന്‍ എന്നിങ്ങനെ മൂന്നു പേരുകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. വൈകാതെ തന്നെ വന്ന ഫലപ്രഖ്യാപനവും വന്നു. യുവാന്‍ എന്ന പേരിനാണ് കൂടുതല്‍ പേരും വോട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ആ പേര് തന്നെ കുട്ടിക്ക് ഇടുകയും ചെയ്തു. അങ്ങനെ വോട്ടെടുപ്പിനൊടുവില്‍ വോട്ട് ചെയ്തവരെ സാക്ഷിയാക്കി കുഞ്ഞിന്റെ നാമകരണവും നടത്തി.
പേരിടുന്നതിന് വ്യത്യസ്തത സ്വീകരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അറിയുന്നത് കുട്ടിയുടെ ജാതകത്തില്‍ ഒരു രാഷ്ട്രീയ നേതാവാകാന്‍ സാധ്യതയുണ്ടെന്ന് കുറിച്ചിരുന്നുവെന്നും അത് അച്ചട്ടാകുന്നതിനുള്ള കലാപരിപാടിയാണ് ഇപ്പോഴേ നടന്നതെന്നും. ഇങ്ങനെയുമുണ്ടോ ഒരു മാതാപിതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: This Maharashtra couple held election to choose baby's name, News, Local-News, Maharashtra, Election, Humor, Internet, Parents, National.

Powered by Info News For You

Comments
Post a Comment