രാഹുലിനെക്കൊണ്ട് സുധീരനെ താക്കീതു ചെയ്യിച്ച് മറ്റുള്ളവരുടെയും വായടപ്പിക്കുന്ന തന്ത്രത്തിന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: (www.kvartha.com 14.06.2018) കെപിസിസിയുടെ വിലക്ക് ലംഘിച്ചു നടത്തിയ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഹൈക്കമാന്‍ഡിനെക്കൊണ്ട് താക്കീതു ചെയ്യിക്കാന്‍ നീക്കം. സംസ്ഥാന കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിഭാഗമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സുധീരന്റെ വിമര്‍ശനങ്ങളോടു പ്രതികരിക്കാതിരുന്നത് ഇതിന്റെ ഭാഗമാണ്, കെപിസിസിയുടെ വിലക്കുള്ളതുകൊണ്ട് പരസ്യപ്രതികരണത്തിനില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.
പാര്‍ട്ടി വിലക്ക് മറ്റുള്ളവരെല്ലാം മാനിച്ചുവെന്നും മുതിര്‍ന്ന നേതാവായിട്ടും സുധീരന്‍ പാലിച്ചില്ലെന്നും ആരോപിച്ച് ഹൈക്കമാന്‍ഡിന് ഉമ്മന്‍ ചാണ്ടി വിഭാഗം പരാതി കൊടുക്കും. അതിന്റെ തുടര്‍ച്ചയായി സുധീരനെ താക്കീതു ചെയ്യാനും പരസ്യ വിമര്‍ശനങ്ങളില്‍ നിന്നു വിലക്കാനും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. അത് വിജയിച്ചാല്‍ സുധീരന്റെ മാത്രമല്ല മറ്റുള്ളവരുടെയും വായടപ്പിക്കാമെന്നും അതോടെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നും ഉമ്മന്‍ ചാണ്ടി കണക്കുകൂട്ടുന്നു.
അതേസമയം, രാഷ്ട്രീയകാര്യ സമിതിയിലും കെപിസിസി യോഗത്തിലും 'കുറ്റം ഏറ്റു പറഞ്ഞ' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ സന്തോഷിക്കുകയാണ്. സുധീരന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഒരു വാക്കുപോലും ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. സുധീരനെതിരേ ഉമ്മന്‍ ചാണ്ടി പക്ഷം നടത്തുന്ന നീക്കങ്ങളില്‍ തല്‍ക്കാലം ഐ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന.
താന്‍ കെപിസിസി പ്രസിഡന്റായതു മുതല്‍ ഉമ്മന്‍ ചാണ്ടി പുലര്‍ത്തിയത് ക്രൂരമായ നിസ്സഹകരണമായിരുന്നു എന്നാണ് സുധീരന്‍ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ യാത്രയില്‍ തന്റെ പേരു പറയാന്‍ പോലും ഉദ്ഘാടകനായ ഉമ്മന്‍ ചാണ്ടി തയാറായില്ല. വിഴിഞ്ഞം തുറമുഖ കരാര്‍ അദാനിക്കു മാത്രം നേട്ടമുണ്ടാക്കുന്നതാണെന്നും അക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ തെറ്റദ്ധരിപ്പിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തതെന്നും സുധീരന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ വിജയിക്കുന്നത് സുധീരനായിരിക്കും.
Keywords: Kerala, Oommen Chandy, News, Politics, Congress, V. M.Sudheeran, Rahul Gandhi, AICC, Oomman Chandy's tactics is against Sudheeran and other critics

Powered by Info News For You

Comments
Post a Comment